മലപ്പുറം: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽമലയിലേക്ക് പുറപ്പെട്ട മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു പരിക്ക്. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരി ക്കടുത്ത പുല്ലൂരിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് സ്കൂട്ടറുകളും അപകടത്തിൽ പെട്ടിട്ടുണ്ട്. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മന്ത്രിക്ക് തലയിലും കെയ്ക്കുമാണ് പരിക്ക്.
Comments
Post a Comment