മൂന്നാർ എന്ന പേര് കിട്ടിയത് എങ്ങനെ? നീലകുറിഞ്ഞി പൂക്കുന്ന മേടുകളും, പുഴകളുടെ സംഗമവും: ഗ്യാപ്പ് റോഡിൽ വിസ്മയക്കാഴ്ചയൊരുക്കി മൂന്നാർ
മൂന്നാർ എന്ന പേര് കിട്ടിയത് എങ്ങനെ? നീലകുറിഞ്ഞി പൂക്കുന്ന മേടുകളും, പുഴകളുടെ സംഗമവും: ഗ്യാപ്പ് റോഡിൽ വിസ്മയക്കാഴ്ചയൊരുക്കി മൂന്നാർ
പുഴകളുടെ സംഗമവും വരയാടുകൾ മേയുന്ന കുന്നുകളും, നീലകുറിഞ്ഞി പൂക്കുന്ന മേടുകളും,മേഘം തലോടുന്ന ആനമുടിയും .വിസ്മയക്കാഴ്ചയൊരുക്കി മൂന്നാർ സഞ്ചാരികളെ തന്നിലേക്ക് അടുപ്പിക്കുകയാണ് ദക്ഷിണേന്ത്യയിലെ മനോഹരമായ ഈ ഹിൽസ്റ്റേഷന് ഒത്തിരി പ്രത്യേകതകളുണ്ട്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്ത് രൂപംകൊണ്ട ജനവാസകേന്ദ്രമാണ് മൂന്നാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ദക്ഷിണേന്ത്യയിലെ വേനൽക്കാല ആസ്ഥാനമായിരുന്നു. യൂറോപ്പിനെ വെല്ലുന്ന തണുത്ത കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും ഫലഭൂയിഷ്ഠതയുമാണ് മൂന്നാർ ആസ്ഥാനമാക്കാൻ വെള്ളക്കാരെ പ്രേരിപ്പിച്ചത്. മനോഹരമായ തേയിലത്തോട്ടങ്ങളും കാനനപാതകളും ജലാശയങ്ങളും വന്യജീവി ആവാസവ്യവസ്ഥയും റിസോർട്ടുകളു മെല്ലാം ഉള്ള മൂന്നാർ ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിലെ വിവിധ കുന്നുകളിലായി വർഷാവർഷം പൂക്കാറുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടി ഇവിടയാണ്. 2,695 മീറ്ററിലധികം ഉയരമുള്ള ആനമുട...
- Get link
- X
- Other Apps