ടെൽഅവീവ്: ടെഹ്‌റാന്റെ ഹൃദയത്തിനു നേരെ ആക്രമണം ശക്തമാക്കുമെന്നും സൈനിക നീക്കം തുടരാൻ നിർദ്ദേശം നൽകിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
പ്രതിരോധ മന്ത്രി, സൈനിക മേധാവി, മൊസാദ് തലവൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനെതിരായ 'സൈനിക നീക്കം തുടരാൻ താൻ നിർദ്ദേശം നൽകിയതായി നെതന്യാഹു പറഞ്ഞു.
ടെൽ അവീവിലെ കിര്യയുടെ മട്ടുപാവിൽ നിന്ന് സംസാരിക്കുന്നതുപോലുള്ള വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. "ഞങ്ങളുടെ സേന ഇപ്പോൾ തെഹ്‌റാന്റെ ഹൃദയഭാഗത്ത് ശക്തിയോടെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്, വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കും. ഇത് വേദനാജനകമായ ദിവസങ്ങളാണ്. ഇന്നലെ ഇവിടെ, ടെൽ അവീവിലും, ഇപ്പോൾ ബയ്ത് ഷെമെഷിലും, നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. എന്റെ ഹൃദയം ആ കുടുംബങ്ങളോടൊപ്പമുണ്ട്, നിങ്ങളെല്ലാവരുടെയും, ഇസ്രായേൽ പൗരന്മാരുടെയും പേരിൽ ഞാൻ പ്രാർത്ഥിക്കുന്നു. നെതന്യാഹു പറഞ്ഞു.
നമ്മുടെ നിലനിൽപ്പും ഭാവിയും ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ ഇസ്രായേൽ പ്രതിരോധ സേന മുഴുവൻ ശക്തിയും പ്രയോജനപ്പെടുത്തുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

Comments
Post a Comment