ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യരായി നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശയാത്രികർ.
1970 ഏപ്രിലിൽ അപ്പോളോ 13 പേടത്തിലെ യാത്രികർ സഞ്ചരിച്ച 400,171 കിലോമീറ്റർ ദൂരത്തേക്കാള്‍ 6616 കിമീ ദൂരം അധികമാണ് ആർട്ടിമിസ് സംഘം സഞ്ചരിച്ചത്. ചന്ദ്രന്റെ ഭൗമാഭിമുഖ പ്രതലത്തിന്റെ മറുപുറം കണ്ട പൂർവ്വ മനുഷ്യരിൽ ഇനി ആർട്ടമിസ് സഞ്ചാരികളും.
2026 ഏപ്രിൽ 1 നാണ് ആർട്ടെമിസ് II, യാത്രതുടങ്ങിയത്.
53 വർഷത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യത്തെ മനുഷ്യ പറക്കലായാണ് ഈദൗട്യം അറിയപ്പെടുന്നത്. ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവർ ഉൾപ്പെടുന്ന ഈ ദൗത്യം, ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിനായാണ് പുറപ്പെട്ടത്. ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ചാന്ദ്ര ലാന്റിങ് സംവിധാനങ്ങളുടെ ആഴത്തിലുള്ള പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. പത്ത് ദിവസത്തെ ദൗത്യത്തിന് ശേഷം സാന്റിയാഗോ തീരത്ത് സംഘം തിരിച്ചിറങ്ങും.
#NASA #LatestNews #moon #Arttemis2

Comments
Post a Comment