പാകിസ്ഥാന്റെ അഭ്യർഥനമൂലമാണ് ഇറാന് നേരെയുള്ള വിനാശകരമായ സൈനിക നീക്കം നിർത്തിവെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമൂഹിക മാധ്യമ കുറിപ്പ്.
കുറിപ്പ് പൂർണ്ണരൂപം:
"പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചക്കിടെ അവരെന്നോട് അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇന്ന് രാത്രി ഇറാനിലേക്ക് നിയോഗിക്കാനിരുന്ന വിനാശകരമായ സൈനിക നീക്കം ഞാൻ നിർത്തി വെക്കുന്നു. ഹുർമുസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും ഉടനടി സുരക്ഷിതമായി തുറന്നുകൊടുക്കാൻ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ തയ്യാറായതിനിൽ, ഇറാനുമേലുള്ള ബോംബാക്രമണവും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു. ഇതൊരു ഉഭയകക്ഷി വെടിനിർത്തലായിരിക്കും!
ഞങ്ങളുടെ സൈനിക ലക്ഷ്യങ്ങളെല്ലാം ഇതിനോടകം തന്നെ കൈവരിക്കുകയും മറികടക്കുകയും ചെയ്തതിനാലാണ് ഇത്തരമൊരു തീരുമാനം. ഇറാനുമായുള്ള ദീർഘകാല സമാധാനത്തിനും പശ്ചിമേഷ്യയിലെ സമാധാനത്തിനുമായി അന്തിമമായ ഒരു ഉടമ്പടിയുടെ അരികിലെത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് 10 ഇന നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, അത് ചർച്ചകൾക്ക് അനുയോജ്യമായതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള മുൻകാല തർക്കവിഷയങ്ങളിൽ മിക്കവാറും എല്ലാ കാര്യങ്ങളിലും ഏകദേശ ധാരണയായിട്ടുണ്ട്. പക്ഷേ, ഉടമ്പടി അന്തിമമാക്കാനും നടപ്പിലാകാനും ഈ രണ്ടാഴ്ചത്തെ സമയം വേണ്ടി വരും.
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പ്രതിനിധി എന്ന നിലയിലും, ദീർഘകാലമായുള്ള പ്രശ്നം പരിഹാരത്തിലേക്ക് എത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!
പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ്"

Comments
Post a Comment