ദുബെയ്: ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഇയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അറബ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഖാംനഇ കൊല്ലപ്പെട്ടതായി നേരത്തെ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ട്രംപും തങ്ങൾ ഖാംനഇയെ ഇല്ലാതാക്കി എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. 200 ഫൈറ്റർ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇറാനെ തങ്ങൾ ആക്രമിച്ചതെന്ന് ഇസ്രായേൽ പറഞ്ഞു. ഖത്തർ, ബഹ്റൈൻ, എന്നിവയ്ക്കു പുറമെ അബൂദാബി, ദുബെയ് വിമാനത്താവളങ്ങളടക്കം ഇറാൻ ആക്രമിച്ചിട്ടുണ്ട്. ടെൽഅവീവിൽ ഇറാൻ മിസൈലുകൾ പടിച്ചതായും റിപ്പോർട്ട് വന്നു. ഇറാന്റെ തിരിച്ചടിയിൽ പരിമിതമായ നഷ്ടങ്ങൾ ഉണ്ടായതായി അമേരിക്കൻ അധികൃതർ വെളിപ്പെടുത്തി. ആക്രമണത്തിനിടെ ഇറാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പെർഷ്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങാൻ ട്രംപും നെതന്യാഹുവും ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.

Comments
Post a Comment