താൽക്കാലിക വെടിനിർത്തലിന് ഇറാൻ സമ്മതിച്ചു: രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തി അമേരിക്ക; ഹുർമൂസ് തുറന്നേക്കും
വാഷിങ്ടൺ: താൽക്കാലിക വെടിനിർത്തലിന് ഇറാൻ സമ്മതിച്ചതോടെ രണ്ടാഴ്ചത്തേക്ക് ആക്രമണം നിർത്തി അമേരിക്ക.ഹുർമൂസ് നിയന്ത്രിതമായി തുറന്നേക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ഇറാനെതിരായ ആക്രമണം യുഎസ് സൈന്യം താൽക്കാലികമായി നിർത്തിവച്ചതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സമയത്ത് ഹോർമുസ് വഴി കപ്പലുകൾ കടന്നുപോകുന്നത് ഇറാന്റെ സൈന്യം ഏകോപിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ച.
ഇറാന്റെ നിർദേശങ്ങൾ അംഗീകരിച്ചു:
വെടിനിർത്തൽ തങ്ങളുടെ വിജയമായി ഇറാൻ അവകാശപ്പെട്ടു. ഉപരോധങ്ങൾ പിൻവലിക്കൽ, ആണവ സമ്പുഷ്ടീകരണം അംഗീകരിക്കൽ എന്നിവയുൾപ്പെടെയുള്ള 10 ഇന പദ്ധതി അംഗീകരിക്കാൻ അമേരിക്കയെ നിർബന്ധിതമാക്കി എന്ന് ഇറാനനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസ്താവനയിൽ അറിയിച്ചതായി ഇറാനിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നയതന്ത്ര തലത്തിൽ ശാശ്വതമായ സമാധാന കരാർ സംബന്ധിച്ച ചർച്ചകൾ വെടിനിർത്തൽ കാലത്ത് നടക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇറൻ,യുഎസ് പ്രതിനിധികളെ വെള്ളിയാഴ്ച ഇസ്ലാമാബാദിലേക്ക് ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. ഇസ്രായേലും വെടിനിർത്തൽ കരാറിൽ ഭാഗമാകുമെന്നാണ് യുഎസ് അറിയിക്കുന്നത്. എന്നാൽ ട്രംപിന്റെ പ്രസ്താവന വന്നതിന് ശേഷവും ഇറാനിൽ ആക്രമണം നടന്നതായി സൂചനയുണ്ട്.


Comments
Post a Comment