“ഇന്ന് രാത്രിയോടെ ഒരു സമ്പൂർണ്ണ നാഗരികത നിർമൂലമാകു”മെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചിരിക്കുന്നു.
ഇറാനോട് വെടിനിർത്തൽ കരാറിൽ ഏർപെടാനുള്ള സമയപരിധിയായി ട്രംപ് നിശ്ചയിച്ച സമയം രാത്രി എട്ട് മണി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ്
മുന്നറിയിപ്പ്.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ എന്ന നാഗരികതയെ ഇല്ലാതാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. "ഇന്ന് രാത്രി ഒരു സമ്പൂർണ്ണ നാഗരികത നിർമൂലമാകും, അതിനെ ഇനി ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം, എന്നിരുന്നാലും, നമുക്കിപ്പോൾ പൂർണ്ണമായ ഭരണമാറ്റം (Regime Change) നേടാനായിരിക്കുന്നു, അവിടെ വ്യത്യസ്തവും മിടുക്കരുമായ, തീവ്രചിന്താഗതി ഇല്ലാത്തവർ ഭരിക്കുമ്പോൾ ഒരുപക്ഷേ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായേക്കാം, ആർക്കറിയാം? ലോകത്തിന്റെ സങ്കീർണ്ണമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമുക്കത് അറിയാൻ സാധിക്കും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണവും ഒടുവിൽ അവസാനിക്കും," ട്രംപ് എഴുതിയ വക്കുകൾ ഇപ്രകാരമാണ്.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുമ്പായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിലെത്താനും തയ്യാറായില്ലെങ്കിൽ ഇറാനിലെ പവർ സ്റ്റേഷനുകളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത മാണി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉൾപ്പെടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടുവെങ്കിലും മേഖലയിൽ സംഘർഷം രൂക്ഷമായിതുടരുകയാണ്.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ഇറാൻ മുഖവിലക്കെടുത്തിട്ടില്ല. താൽകാലിക വെടിനിർത്തലിനു പകരം സമ്പൂർണ യുദ്ധവിരാമ കരാർ വേണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ.
ഇതിനിടെ ഇറാന്റെ ഖാർഗ് ദ്വീപിൽ ഇസ്രായേൽ -അമേരിക്കൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ജനങ്ങളെ മനുഷ്യ കവചമാക്കി ഊർജ്ജം കേന്ദ്രങ്ങളെ സംരക്ഷിക്കും എന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചയോടെ ഇറാനിൽ വൻ ആക്രമണമുണ്ടാകാ സാധ്യതയുള്ളതിനാൽ അടുത്ത 48മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

Comments
Post a Comment