ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ പരമോന്നത സുരക്ഷാ സമിതിക്കു വേണ്ടിയുള്ള പ്രസ്താവന:-
"ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനു വേണ്ടി,എന്റെ സഹോദരങ്ങളായ ബഹുമാന്യനായ പാകിസ്താൻ പ്രധാനമന്ത്രി ഷെരീഫ്, ബഹു.ഫീൽഡ് മാർഷൽ മുനീർ എന്നിവരോട് മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർഥമായി പരിശ്രമിച്ചതിന് ഞാൻ കടപ്പാടും അഭിനന്ദനങ്ങളും അറിയിക്കുന്നു.
ഇറാൻ മുന്നോട്ടുവച്ച പത്ത് നിർദേശങ്ങളും സമാധാന ചർച്ചക്കുള്ള യുഎസ് പ്രസിഡന്റിന്റെ 15 ഇന നി ർദേശങ്ങളും മുഖവിലയ്ക്കെടുത്ത് പ്രധാനമന്ത്രി ഷരീഫിന്റെ സഹോദരതുല്ല്യമായ ട്യൂറ്ററിലെ അപേക്ഷ പരിഗണിച്ചും ഇറാൻ ഇസ്‌ലാമിക റിപബ്ലികിനു വേണ്ടി ഈ പ്രസ്താവന നൽകുന്നു:
"ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ ഞങ്ങളുടെ ശക്തരായ സേനയുടെ പ്രത്യാക്രമണവും അവസാനിപ്പിക്കും."
ഇറാൻ സായുധ സേനയുടെ മേൽനോട്ടത്തിലും സാങ്കേതിക നിയന്ത്രണത്തിലും രണ്ടാഴ്ചക്കാലത്തേക്ക് ഹുർമൂസിലൂടെയുള്ള ഗതാഗതം സാധ്യമാകും.
സയ്യിദ് അബ്ബാസ് അരാഗ്ചി
വിദേശകാര്യ മന്ത്രി
ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ


Comments
Post a Comment