പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ഇന്ത്യയുടെ പിഎസ്‌എൽവി-സി 62 (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ദൗത്യം ഞായറാഴ്ച പരാജയപ്പെട്ടത് 2026ലെ ഗഗൻയാൻ ദൗത്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. വിദേശ രാജ്യങ്ങളുടെ സാറ്റലൈറ്റുകൾകൂടി വഹിച്ചുകൊണ്ടുളള ദൗത്യമാണ് ലക്ഷ്യം കാണാതെ പോയത്. ഇതോടെ ഒരു പ്രാഥമിക ഭൗമ നിരീക്ഷണ ഉപഗ്രഹവും 15 ചെറിയ ബഹിരാകാശ പേടകങ്ങളുമാണ് നഷ്ടപ്പെട്ടത്. പിഎസ്‌എൽവി-സി 62 ജനുവരി 11 ന് (0448 UTC, ജനുവരി 12) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി 11:48 നാണ് പറന്നുയർന്നത്. വിക്ഷേപിച്ച് ആറ് മിനിറ്റിനുശേഷം, മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് റോക്കറ്റ് ദിശമാറുകയും നിയന്ത്രണം നഷ്ടപ്പെടുകയുമാണ് ചെയ്തത്. ഇതിന്റെ ഫലമായി EOS-N1 ഭൗമ നിരീക്ഷണ ഉപഗ്രഹവും മറ്റ് 15 പേലോഡുകളും വഹിച്ചു ക്ക് റോക്കറ്റ് നിയന്ത്രണംവിട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി കണക്കാക്കുന്നു. വിഷേപണ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാനം വരെയുള്ള യാത്ര പ്രതീക്ഷിച്ചതുപോലെയായിരുന്നു. തുടർന്ന് വാഹനത്തിന്റെ റോൾ നിരക്കുകളിൽ കൂടുതൽ അസ്വാഭാവികതകൾ കണ്ടു, തുടർന്ന് പറക്കൽ പാതയിൽ ഒരു വ്യതിയാനം നിരീ...
- Get link
- X
- Other Apps