ഇറ്റലിയിലെ വെനീസിലുള്ള കായൽപരപ്പിലെ ദ്വീപുകൾക്കു സമാനമായ തെക്കൻ അമേരിക്കയിലെ കരീബിയൻ തീരപ്രദേശം. ഈ നാടിനെ അറ്റ്‌ലാന്റിക് മുറിച്ചു കടന്നെത്തിയ സ്പൈനുകാർ "ചെറിയ വെനീസ്" അഥവാ "വെനീസ്വല" എന്ന് പേരുവിളിച്ചു.
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള രാജ്യം. 'ബൊളിവേറിയൻ റിപബ്ലിക് ഓഫ് വെനീസ്വല'. വൻകര ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് നിക്കോളാസ് മദ്യൂറോ പ്രസിഡന്റ് ആയ ഈ ലാറ്റിനമേരിക്കൻ രാജ്യം.
കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഭൂമദ്ധ്യരേഖയോട് അടുത്ത ഭൂഭാഗം.
ബൊളിവേറിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് വച്ച് പുലർത്തുന്ന രാജ്യമാണിത്. മേരിക്കൻ താൽപര്യങ്ങളോട് ചെറുത്തുനിന്ന ഹ്യൂഗോ ചാവേഷിന്റെ മണ്ണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവകാരി സൈമൺ ബൊളീവർ സ്പാനിഷ് അധിനിവേശത്തിൽ നിന്ന് വിമോചിപ്പിച്ച കൊളമ്പിയ, പെറു, ബൊളീവിയ, പനാമ, ഇക്വഡോർ എന്നിവയുടെ കൂടെ സ്വാതന്ത്ര്യം നേടിയ അദ്ദേഹത്തിന്റെ ജന്മനാടുകൂടിയാണ് വെനീസ്വല.
യൂറോപ്യൻ അധിനിവേശത്തോടെയാണ് വെനിസ്വേലയുടെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്റ്റഫർ കൊളംബസ് 1498-ൽ മേരിക്കയിൽ എത്തിയതോടെ സ്പാനിഷുകൾ ഇവിടം കയ്യടക്കി. 1810-ഓടെ സ്വാതന്ത്ര പോരാട്ടങ്ങളും തുടങ്ങി.
സൈമൺ ബൊളിവറിൻ്റെ നേതൃത്വത്തിൽ ഗ്രാൻ കൊളംബിയയുടെ ഭാഗമായി 1821-ൽ വെനീസ്വല സ്വാതന്ത്ര്യം നേടി. സോഷ്യലിസ്റ്റ് ആശയങ്ങളോടെ നിലനിന്ന രാഷ്ട്രം 1900-കളിൽ പെട്രോളിയം കണ്ടെത്തിയതോടെ മെച്ചപ്പെട്ടു തുടങ്ങിയാണ്.എന്നാൽ അമേരിക്കയുടെ ഉപരോധം മൂലം വൻ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടു.
ചാവേഷിന്റെ നേതൃത്വത്തിൽ 2006-ൽ രാജ്യം "ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല" എന്ന് ഔദ്യോഗിക പേര് സ്വീകരിച്ചു. ഇത് ആധുനിക വെനസ്വേലൻ ചരിത്രത്തിൻ്റെ നാഴികക്കല്ലായി. റഷ്യ,ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളോട് സൗഹൃദം പുലർത്തുന്ന ചാവേഷിന്റെ വെനീസ്വലയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മദ്യൂറോയും ഫലസ്തീൻ അനുകൂലിയായ രാഷ്ട്ര മേധാവിയാണ്.
ഗ്രാൻ കൊളംബിയയും സ്വാതന്ത്ര്യ സമരവും :
നെപ്പോളിയൻ സ്പെയിനെ ആക്രമിച്ചപ്പോൾ, 1810 ഏപ്രിൽ 19-ന് കാരക്കാസ് (Caracas) സ്വയം സ്വതന്ത്രം. പ്രഖ്യാപിച്ചു. തുടർന്ന് 1821-ൽ വെനസ്വേല, കൊളംബിയ, പനാമ, ഇക്വഡോർ എന്നിവ ചേർന്ന് ഗ്രാൻ കൊളംബിയ രൂപീകരിച്ചു. 1829-ൽ വെനസ്വേല ഇതിൽ നിന്ന് വേർപിരിഞ്ഞ് ഒരു സ്വതന്ത്ര രാജ്യമായി.
സൈമൺ ബൊളീവറിന്റെ ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചാവേഷ് രാജ്യത്തിന് ബൊളിവേറിയൻ റിപബ്ലിക് എന്ന് നാമകരണം ചെയ്തത്.
അമാരിക്കൻ കൊളോണിയൽ താൽപര്യങ്ങളോട് സംഘർഷത്തിൽ ഏർപ്പെട്ടതും എണ്ണശേഖരത്തിലെ വ്യാപാര താൽപര്യവുമാണ് പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ പിടികൂടി അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ഇടയാക്കിയത് എന്ന് വലയിരുത്തപ്പെടുന്നു.
കലുഷിതമായ ആഭ്യന്തര,സാമ്പത്തിക പ്രശ്നങ്ങളും പ്രതിപക്ഷത്തെ അടിച്ചമർത്തിയതും നാർകോട്ടിക് ഭീകരതയുമാണ് യുഎസ് സൈനിക നീക്കത്തിന് നിദാനമായതെന്ന് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുന്നു. തെക്കൻ അമേരിക്കയിലെ ഒരു പരമാധികാര രാജ്യത്ത് കടന്നുകയറി അവിടുത്തെ പ്രസിഡന്റിനെ കടത്തിക്കൊണ്ടു വന്ന് ജയിലിലടയ്ക്കുക എന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ് എന്ന വിമർശനം യുഎസ് പ്രതിപക്ഷ കക്ഷികളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.
വെനീസ്വലൻ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ചെറുത്ത് നിൽപ്പ് ഉണ്ടാകാതിരുന്നതും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പ്രസിഡന്റ് സ്ഥാനം പെട്ടെന്ന് ഏറ്റെടുത്തതും ഗൂഡാലോചനയുടെ ഭാഗമാണെന്ന നിരീക്ഷണമുണ്ട്.
മദ്യൂറോ അനുകൂലികൾ വെനീസ്വലൻ തലസ്ഥാനമായ കാറക്കാസിൽ വൻ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.

Comments
Post a Comment