മലപ്പുറം പ്രസ്ക്ലബിൽ നടന്ന ക്രിസ്തുമസ് ആഘോഷം
മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം പ്രസ്ക്ലബിൽ ക്രിസ്മസ് ആഘോഷം നടത്തി.പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി നിസാര്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി അജയ്കുമാർ, സമീര്‍ കല്ലായി, ജില്ലാ വൈസ് പ്രസിഡൻ്റ ഗീതു തമ്പി, അബ്ദുൽ ഹയ്യ്, ഡാറ്റസ് വേലായുധൻ നേതൃത്വം നൽകി. കേക്ക് വിതരണം നടത്തി.
Comments
Post a Comment