ഇസ്രായേൽ, യുഎസ് ആക്രമണത്തിന്റെ ലക്ഷ്യം ആയത്തുല്ല ഖാംനേയിയെ വധിക്കൽ

 


ടെൽഅവീവ്: ഇസ്രായേൽ, യുഎസ് സംയുക്ത ആക്രമണത്തിന്റെ ലക്ഷ്യം ആയത്തുല്ല ഖാംനേയിയെ വധിക്കൽ.

ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനേയിയെയും പ്രസിഡന്റ് മസൂദ് പെഷേഷ്കിയനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ പാർലമെന്റ് മന്ദിരത്തിനും ഔദ്യോഗിക വസതികൾക്കും നേരെയായിരുന്നു സ്റ്റെൽത് വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണം. എന്നാൽ  ആക്രമണങ്ങൾ ലക്ഷ്യം കണ്ടോ എന്ന്  വ്യക്തമല്ല എന്ന് ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തെഹ്റാനിലെ വിദ്യാലയത്തിൽ നടന്ന ആക്രമണത്തിൽ 51 വിദ്യാർഥികൾ കൊല്ലപ്പെട്ടതിയി റിപ്പോർട്ടുണ്ട്.ഗൾഫ് മേഖലയിലെ അഞ്ച് യുഎസ് താവളങ്ങളിലും ഇസ്രായേലിലും പ്രത്യാക്രമണം നടത്തി ഇറാനും നിലപാട് കടുപ്പിക്കുകയാണ്. ഇറാൻ റെവലൂഷനറി ഗാർഡ് കമാൻഡറും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടതായ സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിക്കുന്നുണ്ട്.

Comments