ടെഹ്റാനിലെ ഇസ്രായേൽ, അമേരിക്കൻ ആക്രമണം: ഖത്തറിലും കുവൈറ്റിലും സൗദിയിലും ഇറാൻ വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടം,യുഎഇ വ്യോമപാത അടച്ചു


അബുദാബി:
ടെഹ്റാനിലെ ഇസ്രായേൽ, അമേരിക്കൻ ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്കുനേരെ പ്രത്യാക്രമണങ്ങൾ ആരംഭിച്ച് ഇറാൻ. ഇസ്രായേലിലും ബഹറൈനിലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം  ഖത്തറിലും കുവൈറ്റിലും സൗദിയിലും ഇറാൻ വ്യോമാക്രമണങ്ങൾ നടത്തി. യുഎഇയിലെ അബുദാബിയിലും സ്ഫോടനം നടന്നതായി സൂചന. വീണ്ടും ആക്രമണത്തിന് സാധ്യതയുള്ളതിനാൽ യുഎഇ വ്യോമപാത അടച്ചു. ഇസ്രായേലിൽ ഉടനീളം മുന്നറിയിപ്പ് സൈറണുകൾ  മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ഇറാൻ പ്രധാനമിയും ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇറാന്റെ മിസൈൽ തടഞ്ഞതായി

 ഖത്തർ മിസൈൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ദോഹയിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമായ അൽ ഉദൈദ് വ്യോമതാവളമാണ് ഇറാൻ മിസൈലുകൾ ലക്ഷ്യമിട്ടത്. യുഎസ് വലിയ മാനവാഹിനി കപ്പലായ അബ്രഹാം ലിങ്കണുനേരെയും ഇറാൻ ആക്രമണം നടത്തിയതായി സൂചനയുണ്ട്.

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് ബഹ്റൈനിൽ മിസൈൽ ആക്രമണം നടന്നത്. അബുദാബിയിൽ, യുഎഇ വ്യോമസേനയും യുഎസ് വ്യോമസേനയും സംയുക്തമായി പങ്കിടുന്ന അൽ ദഫ്ര വ്യോമതാവളമാണ് ഇറാൻ ലക്ഷ്യമിട്ടത്.

Comments