
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇന്ത്യയുടെ പിഎസ്‌എൽവി-സി 62 (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ദൗത്യം ഞായറാഴ്ച പരാജയപ്പെട്ടത് 2026ലെ ഗഗൻയാൻ ദൗത്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. വിദേശ രാജ്യങ്ങളുടെ സാറ്റലൈറ്റുകൾകൂടി വഹിച്ചുകൊണ്ടുളള ദൗത്യമാണ് ലക്ഷ്യം കാണാതെ പോയത്. ഇതോടെ ഒരു പ്രാഥമിക ഭൗമ നിരീക്ഷണ ഉപഗ്രഹവും 15 ചെറിയ ബഹിരാകാശ പേടകങ്ങളുമാണ് നഷ്ടപ്പെട്ടത്.
പിഎസ്‌എൽവി-സി 62 ജനുവരി 11 ന് (0448 UTC, ജനുവരി 12) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി 11:48 നാണ് പറന്നുയർന്നത്. വിക്ഷേപിച്ച് ആറ് മിനിറ്റിനുശേഷം, മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് റോക്കറ്റ് ദിശമാറുകയും നിയന്ത്രണം നഷ്ടപ്പെടുകയുമാണ് ചെയ്തത്.
ഇതിന്റെ ഫലമായി EOS-N1 ഭൗമ നിരീക്ഷണ ഉപഗ്രഹവും മറ്റ് 15 പേലോഡുകളും വഹിച്ചു ക്ക് റോക്കറ്റ് നിയന്ത്രണംവിട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി കണക്കാക്കുന്നു.
വിഷേപണ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാനം വരെയുള്ള യാത്ര പ്രതീക്ഷിച്ചതുപോലെയായിരുന്നു. തുടർന്ന് വാഹനത്തിന്റെ റോൾ നിരക്കുകളിൽ കൂടുതൽ അസ്വാഭാവികതകൾ കണ്ടു, തുടർന്ന് പറക്കൽ പാതയിൽ ഒരു വ്യതിയാനം നിരീക്ഷിക്കപ്പെട്ടു. കാരണം സംബന്ധിച്ച് ഞങ്ങൾ വിശദമായ പരിശോധന നടത്തുകയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയർമാൻ വി. നാരായണൻ പറഞ്ഞു.
സബ്ഓർബിറ്റൽ പാതയിലെത്തിയ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്നാണ്സ്പേസ് ഫ്ലൈറ്റ് ആക്ടിവിറ്റി ട്രാക്കർ ജോനാഥൻ മക്ഡൊവൽ പറഞ്ഞതായി ഹെൽസിങ്കി കേന്ദ്രമായ സ്പെയ്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ISRO യുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യം ക്രമീകരിച്ചത്. സൈനിക, തന്ത്രപരമായ ആപ്ലിക്കേഷനുകൾക്കായി ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗ് നൽകുന്നതിനാണ് EOS-N1 ഉദ്ദേശിച്ചതെന്ന് കരുതപ്പെചുന്നതായും വാർത്തയിൽ പറയുന്നു.
തായ്‌ലൻഡുമായി സഹകരിച്ച് യുകെയിലെ എസ്‌എസ്‌ടിഎൽ വികസിപ്പിച്ച തിയോസ്-2 ഭൗമ നിരീക്ഷണ ഉപഗ്രഹം, ഇന്ത്യൻ കമ്പനിയായ ധ്രുവ സ്‌പെയ്‌സിന്റെ ഉപഗ്രഹങ്ങൾ, നേപ്പാളിന്റെ നയതന്ത്ര ഉപഗ്രഹം, ബ്രസീലിയൻ കമ്പനിയായ ആൾട്ടോസ്‌പെയ്‌സിന്റെ അഞ്ച് ഉപഗ്രഹങ്ങൾ, നിരീക്ഷണ സാറ്റലൈറ്റ്, കാർഷിക ഡാറ്റ ശേഖരിക്കുന്നതിനും ദുരിതത്തിലായ മത്സ്യബന്ധന കപ്പലുകളെ സഹായിക്കുന്നതിനുമുള്ള ഉപഗ്രഹങ്ങൾ, സ്പാനിഷ് കമ്പനിയുടെ ഉപഗ്രഹങ്ങൾ എന്നിവയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ചന്ദ്രയാൻ-1, മാർസ് ഓർബിറ്റർ മിഷൻ, ആദിത്യ-എൽ1 എന്നിവയുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങൾ നേരത്തെ ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു. ദൗത്യത്തിന്റെ പരാജയം വരാനിരിക്കുന്ന പിഎസ്‌എൽവി വിക്ഷേപണങ്ങൾക്ക് കാലതാമസം വരുത്തിയേക്കാം.
2026-ൽ ഇന്ത്യയ്ക്കായി നടക്കാനിരിക്കുന്ന പ്രധാന ദൗത്യങ്ങളിലൊന്നാണ് HLVM3-G1 ലോഞ്ചറിലെ ആദ്യത്തെ മനുഷ്യരഹിത ഗഗൻയാൻ ദൗത്യം. ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയെ ഈദൗത്യത്തിൽ ബഹിരാകാശ പേടകം വഹിക്കും. 2026 അവസാനത്തോടെ രണ്ടാമത്തെ ദൗത്യം നടത്താനുള്ള ഒരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്.
Comments
Post a Comment