ഖത്തറിലെ ഏറ്റവും വലിയ യുഎസ് റഡാർ നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി


തെഹ്റാൻ
: ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനം എഫ്‌പി-132 റഡാർ നശിപ്പിച്ചതായി ഇറാന്റെ ഐആർജിസി അവകാശപ്പെട്ടതായി ഫലസ്തീൻ ക്രോണിക്കിൾ റിപ്പോർട്ട്.

5,000 കിലോമീറ്റർ ദൂരം പരിധിയിൽ വരേ മിസൈൽ കണ്ടെത്തൽ  ഈ റഡാറിന് ശേഷിയുണ്ടെന്ന് റിപ്പോർട്ടുണ്ട്.

 മേഖലയിലെ ഒരു പ്രധാന അമേരിക്കൻ നിരീക്ഷണ കേന്ദ്രമായിട്ടാണ് ടെഹ്‌റാൻ ഇതിനെ വിശേഷിപ്പിച്ചത്.

ഓപ്പറേഷൻ 'ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ആക്രമണം.

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഇറാന്റെ പ്രത്യാക്രമണം.

ഖത്തറിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ "എഫ്‌പി-132" റഡാർ പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) പബ്ലിക് റിലേഷൻസ് ഓഫീസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തതെന്ന് വാർത്തയിൽ പറയുന്നു.

Comments