യുദ്ധം ഉടൻ നിർത്തണം: സിപിഎം പോളിറ്റ്ബ്യൂറോ


ന്യൂഡൽഹി
:അമേരിക്കയും ഇസ്രായേലും ഇറാനും മേൽ നടത്തുന്ന യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചതിനെ പൊളിറ്റ് ബ്യൂറോ അപലപിച്ചു. 

സമീപകാലത്തായി അന്തരാഷ്ട്ര സുരക്ഷയും സമാധാനവും നഷ്ടപെടുന്ന വിധം പ്രതിസന്ധി ഉണ്ടാകുകയാണെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ ഈ ആക്രമണം നടന്നത് ആശങ്കജനകമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സർക്കാർ ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.  യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും  പൊളിറ്റ് ബ്യൂറോ  ആഹ്വാനം ചെയ്തു.

Comments