പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലെ ഇറാൻ ആക്രമണം: സൗദി അറേബ്യ അപലപിച്ചു; ഇസ്രായേൽ ആക്രമണത്തിൽ മൗനം


റിയാദ്
: യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഖത്തർ, ജോർദാൻ എന്നിവയ്ക്കുനേരെ നടന്ന

ഇറാനിയൻ ആക്രമണത്തെയും ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്റെ മേലുള്ള കടന്നു കയറ്റത്തെയും" സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

 ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും പ്രാദേശിക സ്ഥിരതയുടെയും ഗുരുതരമായ ലംഘനമാണെന്നും സൗദി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ലംഘനങ്ങൾ തുടർന്നാൽ "ഗുരുതരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനു നേരെയുണ്ടായ ഇസായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ 51കുട്ടികളടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. ജനീവയിൽ ചർച്ച പുരോഗമിക്കവേ ഇറാനിൽ നടന്ന ആക്രമണം ചതിയാണെന്ന് റഷ്യ പ്രസ്താവിച്ചു. എന്നാൽ ഇസ്രായേൽ, അമേരിക്കൻ ആക്രമണത്തെ സൗദി അപലപിച്ചിട്ടില്ല.

Comments