ടെൽഅവീവ്: ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായ സൂചനലഭിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറയുന്നു. ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സും ഈവാർത്ത പുറത്ത് വിട്ടു. എന്നാൽ തങ്ങളുടെ ആത്മിയ നേതാവ്'റഹ്ബർ' മറ്റ് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷിതമായി ഇരിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഭ്യൂഹങ്ങൾക്കിടയിലും ഇറാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്. ബഹ്റൈനിലെ കെട്ടിടങ്ങളിൽ ഡ്രോണുകൾ ഇടിച്ച് കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Comments
Post a Comment