മക്ക: ഇറാൻ,ഇസ്രായേൽ ആക്രമണങ്ങൾ കനക്കുമ്പോൾ പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടയിലും ആശങ്കയേതുമില്ലാതെ വിശുദ്ധ ഹറമുകളിലെ റമദാൻ അനുഷ്ഠാനങ്ങൾ തുടരുന്നു. റമദാൻ മാസമായതിനാൽ ഉംറ നിർവഹിക്കുവാനും ഭജനമിരിക്കുവാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികളുടെ വൻ തിരക്കാണ് മക്കയിൽ.തെഹ്റാനു നേരെയുള്ള ഇസ്രായേൽ - അമേരിക്കൻ വ്യോമാക്രമണമോ ഇറാന്റെ മിസൈൽ ആക്രമണങ്ങളോ ഹറമുകളിലെ തീർഥാടകരെ ബാധിച്ചിട്ടില്ല. തറാവീഹ് നമസ്കാരം ഉൾപെടെ റമദാൻ അനുഷ്ഠാനങ്ങൾ ഭംഗമില്ലാതെ തുടരുന്നതായി കേരളത്തിൽ നിന്ന് തീർഥാടനത്തിനെത്തിയ അജീത് കൈനിക്കര 'മീഡിയക്ലബ്24' ന് നൽകിയ വാട്സ്ആപ് സന്ദേശത്തിൽ അറിയിച്ചു.
റിയാദിൽ സ്ഫോടനമുണ്ടായതായി അൽജസീറ ചാനലിൽ വാർത്ത വന്നെങ്കിലും നിലവിൽ മക്കയിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. വിമാനങ്ങൾ റദ്ദാക്കിയതും യുഎഇ അടക്കം വ്യോമപാത അടച്ചതും പ്രതിസന്ധിയാകുമെന്ന് വിലയിരുത്തലുണ്ട്.


Comments
Post a Comment