അംഗരാജ്യങ്ങളിലെ ഇറാൻ ആക്രമണം: ജിസിസി അപലപിച്ചു


റിയാദ്
: യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്,  എന്നിവയുൾപ്പെടെ അംഗരാജ്യങ്ങളിലും ജോർദാനിലും  ഇറാൻ  നടത്തിയ

മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ മജ്ലിസു തആവുനിൽ ഖലീജ് (ജിസിസി) ശക്തമായി അപലപിച്ചു. 

 ഫെബ്രുവരി 28 ന് ആരംഭിച്ച ആക്രമണങ്ങൾ ജനവാസമേഖലകളിലും വിമാനത്താവളങ്ങളിസും സേവന സൗകര്യങ്ങളെയുമാണ് നശിപ്പിച്ചത്.  ജനങ്ങളിൽ വ്യാപക ഭീതിപരത്താൻ ഇത് ഹേതുവായി.

 ഈ നടപടികളെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന്  വീഡിയോ കോൺഫറൻസിലൂടെ നടന്ന ഗൾഫ് സഹകരണ കൗൺസിൽ ( ജിസിസി) മന്ത്രിതല കൗൺസിൽ വിശേഷിപ്പിച്ചു, 

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ വിവരിച്ചിരിക്കുന്നതുപോലെ,  പ്രകോപനരഹിതമായ ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള നിയമപരമായ അവകാശം ഈ രാജ്യങ്ങൾക്ക് ഉണ്ടെന്നും കൗൺസിൽ പറഞ്ഞു. 

തുടർച്ചയായ നയതന്ത്ര ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ആക്രമണം നടത്തിയത് ശരിയായില്ല. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കൂടുതൽ വഷളാകുന്നത് തടയുന്നതിനും  ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

Comments