"എന്റെ ആസനം ചുംബിക്കേണ്ടിവരുമെന്ന് അയാൾ കരുതിയില്ല." സൗദി രാജാവിനെ കളിയാക്കി ട്രംപ്


വാഷിങ്ടൺ
: സൗദിയിലെ സൽമാൻ രാജാവിനെയും മകനും കിരീടാവകാശിയുമായ  മുഹമ്മദ് ബിൻ സൽമാനെയും സഭ്യേതര ഭാഷയിൽ കളിയാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധം ഒരു മാസമായി തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം.

'എന്റെ ആസനം ചുംബിക്കേണ്ടിവരുമെന്ന് അയാൾ കരുതിയിരുന്നില്ല. അവൻ ശരിക്കും വിചാരിച്ചില്ല. രാജ്യം അധഃപതിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു പരാജിതനായ അമേരിക്കൻ പ്രസിഡന്റായിരിക്കും ഇനി ഉണ്ടാവുക എന്ന് അയാൾ കരുതി.' അഥവാ, 

"He didn't think this was going to happen. He didn't think he would be kissing my ass. he really didn't. He thought he would be just another American president that was a loser,where the country was going downhill."


എന്നാണ് പൊതുവേദിയിൽ ട്രംപ് പറഞ്ഞത്. മിയാമിയിൽ നടന്ന നിക്ഷേപക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ: -


കുറച്ചു കാലം മുമ്പ്, നമ്മൾ ഇപ്പോൾ ചർച്ച ചെയ്ത ഒരു മനുഷ്യൻ, സൗദി അറേബ്യയുടെ ഭാവി രാജാവ്. സൗദി അറേബ്യയിലെ രാജാവിനെയും ഞാൻ സ്നേഹിക്കുന്നു. അദ്ദേഹം എത്ര നല്ല മനുഷ്യനാണ്. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ(സന്ദർശിച്ചപ്പോൾ) ഞങ്ങൾ നല്ല ബന്ധത്തിലായി. അദ്ദേഹം എഴുന്നേൽക്കാൻ വേണ്ടി എന്നെ പിടിച്ചു. ആ സമയത്ത് അയാൾ അൽപ്പം ബലഹീനനായിരുന്നു. മുമ്പാണ്. ഇപ്പോൾ അയാൾക്ക് സുഖമുണ്ട്. എഴുന്നേൽക്കാൻ എന്റെ കൈ പിടിച്ചു. ഞാൻ അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോൾ. അദ്ദേഹം ആരെയെങ്കിലും ഇങ്ങനെ പിടിക്കുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എപ്പോഴും എന്നെ പിടിക്കും. 

ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നു എന്ന് ഞാൻ കരുതുന്നു. അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടു, ഇപ്പോഴും അയാൾ എന്നെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്, അദ്ദേഹത്തോട് ഹലോ പറഞ്ഞു. 


അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്, ഒരു മികച്ച മകനുമുണ്ട്.  കുറച്ചു കാലം മുമ്പ്, ഞങ്ങൾ ഒരുമിച്ചുണ്ടായപ്പോൾ, അദ്ദേഹം എന്നെ നോക്കി. എന്നിട്ട് പറഞ്ഞു. 

 "അത് അത്ഭുതകരമാണെന്ന് നിങ്ങൾക്കറിയാം:  ഒരു വർഷം മുമ്പ് നിങ്ങൾ ഒരു മരിച്ച രാജ്യമായിരുന്നു. ഇപ്പോൾ നിങ്ങൾ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വല രാജ്യമാണ്."

 ഇത് സംഭവിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്റെ ആസനം ചുംബിക്കേണ്ടിവരുമെന്ന് അവൻ കരുതിയിരുന്നില്ല. അവൻ ശരിക്കും വിചാരിച്ചില്ല. രാജ്യം അധഃപതിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു പരാജിതനായ അമേരിക്കൻ പ്രസിഡന്റായിരിക്കും ഉണ്ടാവുക എന്ന് അയാൾ കരുതി. പക്ഷേ ഇപ്പോൾ അയാൾ എന്നോട് നല്ലവനാകണം. നിങ്ങൾ അദ്ദേഹത്തോട് എന്നോട് നല്ല നിലയ്ക്കാകണമെന്ന് പറയൂ. അവൻ അങ്ങനെ തന്നെയായിരിക്കണം.'



A Short time ago a man, that we just discussed, the king , the future king of Saudi arabia. I also love the king of Saudi arabia. What a man he is. when I was there, we bonded. He would grab me to get up. he was all little frail at the time, and this is a long time ago. and he is still doing well. and he would grab my arm to get up. When I was sitting next to him.and they said that is the only time he is ever grabbed anybody. He would grab me all the time. And I said. I think he likes me. and he did like me, and he still likes me. and he is a great man, and say hello to him.he is a great guy, with a great son.but short time ago,we were together, and he looked at me.and he said.you know it is amazing:  one year ago you were a dead country.now you are the hottest country anywhere in the world. He didn't think this was going to happen. He didn't think he would be kissing my ass. he really didn't. He thought he would be Just another American president that was a loser.where the country was going downhill. But now he has to be nice to me. You tell him he better be nice to me. He got to be.

 എന്നാണ് ട്രംപ് പറഞ്ഞത്.

2020ൽ തുർക്കിയിൽ വച്ച് സൗദി ജേർണലിസ്റ്റ് അജ്മൽ കശഖ്ജി കൊല്ലപ്പെട്ടതുമായി ബന്ധപെട്ടും മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് ട്രംപ്  ഇതുപോലെ പരാമർശം നടത്തിയിരുന്നു. ഇറാൻ ഹോർമുസ് തുറക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.


Comments