കാഞ്ഞങ്ങാട്: നബിദിന റാലി നടത്തിയതിന് കാഞ്ഞങ്ങാട് 200ഓളം പേർക്കെതിരെ ഹോസ്ദുർഗ് പോലിസ് കേസെടുത്തു. നബിദിന ഘോഷയാത്ര നടത്തിയ മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി, ആറങ്ങാടി ജമാഅത്ത് കമ്മിറ്റി എന്നിവിടങ്ങളിലെ റാലിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടായിരുന്നു റാലി നടത്തിയത്. സംസ്ഥാന പാതയിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ പോലിസിന്റെ ആജ്ഞ ലംഘിച്ച് ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി റാലി നടത്തി എന്നാണ് കേസ്. സൈന്യത്തിന്റേതിനു സമാനമായ യൂനിഫോമിട്ട് റാലി നടത്തിയെന്ന പേരിൽ മുമ്പും കാസർകോട് ജില്ലയിൽ നബിദിന റാലി ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. സംഘാടകരുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.

Comments
Post a Comment