റിയാദ്: 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സൗദിതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദറൂസി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ നടന്ന ചടങ്ങില്‍ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ സൈദു ഹാജി മൂന്നിയൂര്‍ അധ്യക്ഷതവഹിച്ചു. 2026 ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കാസര്‍കോട് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് നൂറാം വാര്‍ഷികം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികള്‍ക്ക് അല്‍ഖോബാറില്‍ ചേര്‍ന്ന നാഷനല്‍ സുപ്രീം കൗണ്‍സില്‍ മീറ്റ് രൂപം നല്‍കി. അട്ടപ്പാടി കേന്ദ്രീകരിച്ച് നാഷനല്‍ കമ്മിറ്റി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന അട്ടപ്പാടി ചാരിറ്റബിള്‍ സര്‍വിസസ് ആന്‍ഡ് എ എജുക്കേഷനല്‍ സൊസൈറ്റിയുടെ പ്രഥമ സംരംഭമായ പ്രീ പ്രൈമറി ആന്‍ഡ് പ്രൈമറി സ്‌കൂളിന്റെ സമര്‍പ്പണം, 100 പ്രഭാഷണങ്ങള്‍, സെന്‍ട്രല്‍തല പര്യടനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രവാസി ക്ഷേമ നിധി തുടങ്ങി ബഹുമുഖ പദ്ധതികളാണ് സംഘടന വിഭാവനം ചെയ്തിട്ടുള്ളത്.എസ്‌ഐസി സൗദി ഭാരവാഹികളായ ഇബ്രാഹീം ഓമശ്ശേരി, അബ്ദുറഹ്‌മാന്‍ മൗലവി അറക്കല്‍, ബഷീര്‍ ബാഖവി, അബൂബക്കര്‍ ഫൈസി വെള്ളില, അബൂബക്കര്‍ ദാരിമി ആലമ്പാടി, സുഹൈല്‍ ഹുദവി, മാഹിന്‍ വിഴിഞ്ഞം, അയ്യൂബ് ബ്ലാത്തൂര്‍, നൗഫല്‍ തേഞ്ഞിപ്പലം, ഫരീദ് ഐക്കരപ്പടി തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി,വര്‍ക്കിങ് സെക്രട്ടറി ഷാഫി ദാരിമി പുല്ലാര സംസാരിച്ചു.
Comments
Post a Comment