ഖത്തറിന് പിന്തുണ അറിയിച്ച് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി: ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് ഒഐസി പിന്തുണ
ദോഹ: ഖത്തറിന് പൂർണപിന്തുണ അറിയിച്ച് അറബ്, ഇസ്ലാമിക രാജ്യങ്ങൾ. ഖത്തറിനെതിരായ ഇസ്രായേലി ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി, സെപ്റ്റംബർ 14 ന് ദോഹയിൽ ചേർന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി. ഖത്തറിനോടുള്ള അറബ്, ഇസ്ലാമിക ഐക്യദാർഢ്യം ഉച്ചകോടിയിൽ അറിയിച്ചു.മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഇസ്രായേൽ ആക്രമണത്തിനെതിരെ ഏകീകൃത നിലപാട് രൂപപ്പെടുത്തുന്നതിനായാണ് അടിയന്തര ഉച്ചകോടി നടക്കുന്നത്.
യോഗത്തിൽ അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരും, ഒഐസിയുടെയും ലീഗ് ഓഫ് അറബ് രാഷ്ട്രങ്ങളുടെയും സെക്രട്ടറി ജനറൽമാരും പങ്കെടുത്തു.
ഖത്തറിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റത്തിന്റെ ഇസ്രായേലിന്റെ യുദ്ധവലയം വികസിപ്പിക്കുന്നതിന്റെയും, പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിന്റെയും, അന്താരാഷ്ട്ര നിയമലംഘനത്തിന്റെയും തുടർച്ചയാണ് ആക്രമണമെന്ന് ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ പറഞ്ഞു.
ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനും, പലസ്തീൻ ജനതയ്‌ക്കെതിരെ വംശഹത്യ, കുടിയേറ്റം, സംഘടിത ഭീകരത എന്നിവ നടത്തിയതിനും ഇസ്രായേലിനെതിരേ നടപടി സ്വീകരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെയും പൊതുസഭയുടെയും പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൗദി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് അധ്യക്ഷനായ സംയുക്ത അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയുടെ വിലപ്പെട്ട ശ്രമങ്ങളെയും, അന്താരാഷ്ട്ര നിയമം പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്നതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു.
ദോഹയിൽ നാളെ നടക്കുന്ന സംയുക്ത അറബ്-ഇസ്ലാമിക് അടിയന്തര ഉച്ചകോടിയിൽ അംഗീകരിക്കുന്നതിനായി സമർപ്പിക്കേണ്ട കരട് പ്രമേയം പ്രിപ്പറേറ്ററി മന്ത്രിതല യോഗം ചർച്ച ചെയ്തു.
ഇസ്രായേൽ ആക്രമണത്തെ നേരിടാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുമുള്ള സംയുക്ത അറബ്-ഇസ്ലാമിക് ശ്രമങ്ങൾ ഊർജിതമാക്കാൻ തീരുമാനമെടുക്കും അദ്ദേഹം അറിയിച്ചു.

Comments
Post a Comment