സ്വർണവിലയിൽ വീണ്ടും വർധന; ഇപ്പോഴുള്ളത് ഏറ്റവും ഉയർന്ന വില


കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.  റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.

ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. 9795 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ വില. പവന് 80 കുറഞ്ഞ് 78,360 രൂപയായിരുന്നു.
 18കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോഡ് വിലയാണ്. ഗ്രാമിന് 65 രൂപ വർധിച്ച് 8105 രൂപയാണ് 18 കാരറ്റിന്റെ വില. 14 കാരറ്റിന് 6305ഉം ഒമ്പത് കാരറ്റിന് 4070ഉം ആയി.
ലോക വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വില 0.24 ശതമാനമാണ് കൂടിയത്. 3,557.97 ഡോളറായാണ് ട്രായ് ഔൺസിന് കൂടിയത്. ബുധനാഴ്ച ലോകവിപണിയിൽ സ്വർണവില ഉയർന്നിരുന്നു. 3,578.50 ഡോളറായാണ് വില ഉയർന്നത്.
 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ ഉയർന്നത് 9805 ആയപ്പോൾ ഒരു പവന് വില 78,440 ആയി ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്.

Comments