ഫലസ്തീൻ തടവുകാരെ വധിക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് അംഗീകരിച്ചു

ടെൽഅവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി പാർലമെന്റായ നെസെറ്റ്  അംഗീകരിച്ചു.2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന  നിയമത്തിന്റെ പ്രാഥമിക വായനക്കാണ് ഇപ്പോൾ നെസെറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.
 'ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ് എന്നാണ് ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ഇതുസംബന്ധിച്ച് പറഞ്ഞത്.
പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. എന്നാൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ 'നിയമവിരുദ്ധം' എന്ന് അപലപിച്ചു. ബിൽ  ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും.
2022 അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന്  സഖ്യം രൂപീകരിച്ചപ്പോൾ അംഗീകരിച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ.  ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് - ബെഞ്ചമിൻ നെതന്യാഹു നിർണായക ചർച്ച  വൈറ്റ് ഹൗസിൽ നടക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചർച്ച. ഗസ്സയിൽ ഗവർണർ ജനറലായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് പദ്ധതി. കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സ ആക്രമണത്തെ വിമർശിച്ച് ട്രംപിന് ബന്ദികളുടെ ബന്ധുക്കൾ കത്ത് അയച്ചു. ഖത്തർ ആക്രമണത്തോടെ വെടിനിർത്തൽ ചർച്ച  ഹമാസ് നിർത്തി വച്ചിരിക്കുകയാണ്.

Comments