ലഹരിവിരുദ്ധ സംഗീത ആൽബം ജില്ലാ കലക്ടർ പ്രകാശനം ചെയ്തു


മലപ്പുറം
: ജില്ലാ ഭരണകൂടത്തിന്റെയും  സൗഹൃദവേദി തിരൂരിന്റെയും സഹകരണത്തോടുകൂടി കവിയും സാഹിത്യകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി തയ്യാറാക്കിയ 'രാക്ഷസലഹരി' ലഹരി വിരുദ്ധ സംഗീത ആൽബം  മലപ്പുറം ജില്ല കലക്ടർ വിആർ വിനോദ് ഐഎഎസ് കലക്ടറുടെ ചേംബറിൽ വച്ച്  പ്രകാശനം ചെയ്തു. ലഹരിക്കെതിരെ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് കലക്ടർ  പറഞ്ഞു . ജനങ്ങൾ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പോലിസിനും എക്സൈസ് ഡിപ്പാർട്ട്മെന്റിനും നാട്ടുകാരിൽ നിന്നും നിർണ്ണായക  വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .

അതുകൊണ്ടാണ് ലഹരി വിരുദ്ധ യുദ്ധം വേഗത്തിൽ വിജയിക്കുന്നത്.
സൗഹൃദവേദി തിരൂർ സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി  അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൽബത്തിലെ മുഖ്യ അഭിനേതാവുകൂടിയായ ഫിറോസ് ഖാൻ പരപ്പനങ്ങാടിയേയും മറ്റു അഭിനേതാക്കളെയും സാങ്കേതിക  വിദഗ്ദ്ധരേയും  ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ് പൊന്നാട അണിയിക്കുകയും  മെമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു.
തിരൂർ സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ് , ക്യാമറാൻ സുധി എപി നായർ, സൗഹൃദവേദി പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല, ഷമീർ കളത്തിങ്ങൽ , അബ്ദുൽ ഖാദർ കൈനിക്കര  സംസാരിച്ചു.

 'രാക്ഷസലഹരി' ലഹരി വിരുദ്ധ സംഗീത ആൽബം തയ്യാറാക്കിയ ഫിറോസ് ഖാൻ പരപ്പനങ്ങാടിയെ മലപ്പുറം ജില്ല കലക്ടർ വിആർ വിനോദ് ഐഎഎസ്  മെമെൻ്റോ നൽകി ആദരിക്കുന്നു

Comments