ന്യൂഡൽഹി:വഴക്കിട്ട് പിന്നെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതറിഞ്ഞ് അച്ഛനും ജീവനൊടുക്കി. ഹരിയാന പഞ്ച്കുളയിലെ സെക്ടർ 17 ലെ രാജീവ് കോളനിയിലെ പൂജസിങ്ങാണ് (18) തിങ്കളാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ചത്. മകൾ മരിച്ചത് താൻ കാരണമാണെന്നു പറഞ്ഞ് അച്ഛൻ ഹവാസിങ്ങും ആത്മഹത്യ ചെയ്യുകയായിരുന്നു. തൂപ്പുകാരനാണ് ഹവാസിങ്. വീട്ടിൽ പതിവായി അച്ഛനും മകളുമായി വഴക്കുണ്ടാകാറുണ്ടെന്ന് സഹോദരൻ പോലിസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി പതിവിലും കൂടുതലായിരുന്നു. ബഹളത്തിനുശേഷം പൂജ മുറിയിൽ കയറി വാതിൽ അടച്ചു. വാതിൽ തുറക്കാതെ വന്നപ്പോൾ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോൾ മുറിക്കകത്ത് തൂങ്ങിയനിലയിലായിരുന്നു പൂജയെ കണ്ടത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ സഹോദരനൊപ്പം അച്ഛനുമുണ്ടായിരുന്നു. പിന്നീട് അച്ഛനെ കാണാതായി. പിന്നീട് സമീപത്തുള്ള ദേവിലാൽ സ്റ്റേഡിയത്തിന് സമീപം തൂങ്ങിയനിലയിൽ ഒരു മൃതദേഹം കണ്ടതായി പോലിസ് അറിയിക്കുകയായിരുന്നു. പൂജയുടെ സഹോദരൻ വിനയ് അച്ഛനായ ഹവാസിങ്ങിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
Comments
Post a Comment