മഞ്ചേരി: വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്തി പുതുകാലം നേരിടുന്ന വെല്ലുവിളിലെ അഭിമുഖീകരിക്കാൻ അവരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനം - ഹൈസെക്- തൃപ്പനച്ചി എം കെ എച്ച് കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 1 ബുധനാഴ്ച നടക്കും.9 സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ ധാർമികതയുടെ വീണ്ടെടുപ്പ്, ലഹരി വിപത്ത്, ലിബറലിസം,കരിയർ ഗൈഡൻസ്, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ജില്ലയിലെ 12 മണ്ഡലങ്ങളിൽ നിന്ന് ആയിരത്തി ഇരുന്നൂറ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുക്കും. ഫലസ്‌തീൻ ജനതക്ക് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഗമത്തിന് പത്ത് മണിക്ക് സമാരംഭം കുറിക്കും. ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങിൽ മുഖ്യാതിഥിയാകും. എം എസ് എം ജില്ലാ പ്രസിഡന്റ് മുഹ്സിൻ കുനിയിൽ അധ്യക്ഷത വഹിക്കും. കെ എൻ എം മർകസുദഅ്‌വ സംസ്ഥാന ഭാരവാഹികളായ എൻ എം അബ്ദുൽ ജലീൽ, ഫൈസൽ നന്മണ്ട, ഡോ ജാബിർ അമാനി,ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, മുഹമ്മദ് അജ്മൽ സി, ഡോ ഇർഷാദ് മാത്തോട്ടം, മുഹമ്മദ് സാലിഹ്,ആദിൽ നസീഫ് ഫാറൂഖി, അഫാൻ സാജിദ്, സിപി അബ്ദുസ്സമദ്, റുഫൈഹ തിരൂരങ്ങാടി, അഫീഫ അരീക്കോട്, നിജാഷ് പന്തലിങ്ങൽ തുടങ്ങിയവർ സംസാരിക്കും.വാർത്താസമ്മേളനത്തിൽ കെ എൻ എം ജില്ലാ മീഡിയ കൺവീനർ ശാക്കിർ ബാബു കുനിയിൽ, എം എസ് എം ജില്ലാ പ്രസിഡണ്ട് മുഹ്സിൻ കുനിയിൽ, സെക്രട്ടറി ബിലാൽ പുളിക്കൽ, ഷാദിൻ മുത്തന്നൂർ സംബന്ധിച്ചു.
Comments
Post a Comment