മുപ്പത് വർഷമായി ഹമാസ് നേതാക്കൾ ദോഹയിൽ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾക്ക് വിരാമമായെന്ന് ജറൂസലേം പോസ്റ്റ്

ജറുസലേം: മുപ്പത് വർഷത്തോളമായി ഹമാസ് നേതാക്കൾ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് വിരാമമായെന്ന് ദി ജറൂസലേം പോസ്റ്റ്. ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് ജറുസലേം പോസ്റ്റിൽ ഇങ്ങനെ വാർത്ത വന്നത്.  വർഷങ്ങളായി, ദോഹയിലെ ഹമാസ് നേതാക്കൾ ഗാസയിൽ നിന്ന് വളരെ അകലെ ആഡംബരത്തിലാണ് ജീവിച്ചിരുന്നത്. അതേസമയം ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും. ഒക്ടോബർ 7 ആക്രമണം ആഘോഷിക്കുകയും ചെയ്തു. സെപ്റ്റംബർ 9 ന് ശേഷം. 700 ദിവസത്തിലധികം നീണ്ടുനിന്ന നിയന്ത്രണത്തിനുശേഷം ഇസ്രായേൽ അവരുടെ താവളത്തിലേക്ക് അതിക്രമിച്ചു കയറിയതോടെ ആ സുരക്ഷിതത്വബോധം തകർന്നു. ജറുസലേം പോസ്റ്റ് പറയുന്നു.

Comments