ഇന്ത്യ ചൈനീസ് പക്ഷംചേർനെന്ന പ്രസ്താവന തിരുത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്


വാഷിങ്ടൺ:
ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചേർന്നു എന്ന പ്രസ്താവന മാറ്റിപറഞ്ഞ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ സവിശേഷ ബന്ധം എന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇതിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെ ഇന്ത്യ-യുഎസ് ബന്ധത്തിൽ സംഭവിച്ച അസ്വാരസ്യം നീങ്ങാനുള്ള സാധ്യതയേറി. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരിച്ചു. ട്രംപ് ഇതേ നിലപാട് തുടർന്നാൽ പ്രധാനമന്ത്രി ഉടൻ അമേരിക്കൻ സന്ദർശിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.


Comments