'ബീഡിയും ബീഹാറും' പോസ്റ്റ് വിവാദം; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയിൽ നിന്ന് വി ടി ബൽറാമിന് നീക്കി
തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബൽറാമിനെ നീക്കി. 'ബീഡിയും ബീഹാറും' എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വിവാദ മായതിനെ തുടർന്നാണ് ഡിജിറ്റൽ മീഡിയയിൽ സ്ഥാനം ചലനമുണ്ടായത്. സ്ട്രക്ചർ അഴിച്ചു പണിയാനാണ് കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും സ്ഥാനമാറ്റത്തിന് കാരണമായതായി പറയപ്പെടുന്നു.
Comments
Post a Comment