ഓരോ പൗർണമി ദിനത്തിലും ഒരു ചന്ദ്ര ഗ്രഹണവും അമാവാസി ദിനത്തിൽ സൂര്യഗ്രഹണവും സംഭവിക്കേണ്ടതാണ്. 29,30 ദിവസങ്ങളുള്ള ചന്ദ്ര മാസത്തിന്റെ ഒടുക്കത്തിൽ സൂര്യൻ ചന്ദ്രൻ ഭൂമി എന്ന നേർരേഖയിലും മാസമധ്യത്തിൽ ചന്ദ്രന്റെയും സൂര്യന്റെയും ഇടയിൽ ഭൂമിവരുകയും ചെയ്യുന്നു. ഇതാണല്ലോ ഗ്രഹണങ്ങൾക്ക് ഹേതു. എന്നാൽ ചന്ദ്രന്റെ സഞ്ചാര പഥത്തിലെ അഞ്ച് ഡിഗ്രി ചെരിവുമൂലം എല്ലാ മാസവും ഗ്രഹണം ബാധിക്കുന്നില്ല. ചന്ദ്രൻ ഭൂമിയുമായും സൂര്യനുമായും നേർരേഖയിൽ സംഗമിക്കുന്ന നോഡുകളിൽ എത്തുമ്പോൾ മാത്രമേ ഗ്രഹണമുണ്ടാകൂ. പരമാവധി ഏഴ് ഗ്രഹണങ്ങളാണ് 354 ദിവസങ്ങളുള്ള ഒരു ചാന്ദ്രവർഷത്തിൽ നടക്കുക. 365 ദിവസങ്ങളുള്ള സൗരവർഷത്തെക്കാൾ 11,12 ദിവസം കുറവായിരിക്കും ചാന്ദ്രികവർഷം. അപൂർവ്വമായി മാത്രമേ ഏഴ് ഗ്രഹണങ്ങൾ സംഭവിക്കൂ. .1982ൽ ഏഴെണ്ണം നടന്നതാണ്. ഇനി 2038ൽ മാത്രമേ അങ്ങനെ സംഭവിക്കൂ. ഇതിൽ തന്നെ പരമാവധി മൂന്നെണം അത്യപൂർവമായി ചന്ദ്ര ഗ്രഹണമാകും. അപൂർവമായി അഞ്ച് സൂര്യഗ്രഹണങ്ങൾ വരേയും സംഭവിച്ചേക്കാം. ഇനി 2206ൽ മാത്രമേ അഞ്ച് സൂര്യഗ്രഹണങ്ങൾ ഒരേ വർഷമുണ്ടാകൂ.1935ലാണ് ഇതിനുമുമ്പ് ഇത്തരത്തിൽ സംഭവിച്ചത്. ഭാഗികമോ പൂർണ്ണമോ ആയ നിലയിൽ ഗ്രഹണങ്ങൾ സംഭവിക്കുന്നത് വാന നിരീക്ഷകരിൽ കൗതുകമുണ്ടാക്കുന്ന കാര്യമാണ്. യാദൃശ്ചികതയ്ക്കപ്പുറം പ്രകൃതിക്ക് പെർഫെക്റ്റ് ആയ ഒരു നിയത പദ്ധതിയുണ്ടെന്ന് ബോധ്യമാകുന്നതാണ് ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി (2025സെപ്തംബർ 7,8) നടന്ന ബ്ലഡ് മൂൺ പ്രതിഭാസം ലോകത്തിലെ വലിയൊരു ഭാഗത്തെ ജനങ്ങൾ ദർശിച്ചു. പ്രകൃതിയുടെ അസാധാരണത്വങ്ങൾ എങ്ങനെയൊക്കെയാണ് മനുഷ്യജീവിതത്തെ ബാധിക്കുന്നത് എന്ന കാര്യത്തിൽ ശാസ്ത്രീയ പഠനങ്ങൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ദൃശ്യമായ ബ്ലഡ് മൂൺ ഗ്രഹണം
ചിത്രങ്ങൾ പകർത്തിയത്: എം ലത്വീഫ്
Comments
Post a Comment