മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു


മലപ്പുറം:
കുന്നംകുളത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ പോലിസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ പ്രതിഷേധിച്ച്  എസ് ഐ നുഹ്മാൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ദൃശ്യ മാധ്യമപ്രവർത്തകനെയും ക്യാമറമാനേയും കയ്യേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ( കെയു ഡബ്ലിയുജെ) മലപ്പുറം ജില്ലാ കമ്മിറ്റി (മലപ്പുറം പ്രസ് ക്ലബ് ) പ്രതിഷേധിച്ചു. മാർച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനും ക്യാമറമാനും നേരെ യൂത്ത് കോൺഗ്രസ് ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനവും കയ്യേറ്റവും.  നേതാക്കൾ പലവട്ടം പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും ഒറ്റപ്പെടുത്തി ആക്രമിക്കാനായിരുന്നു ശ്രമം. മാധ്യമപ്രവർത്തകരെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേതൃത്വം നടപടിയെടുക്കണമെന്ന് കെയു ഡബ്ല്യുജെ ആവശ്യപ്പെട്ടു.KUWJ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസിഡൻ്റ് എസ് മഹേഷ് കുമാർ , സെക്രട്ടറി വി പി നിസാർ പത്രക്കുറിപ്പിൽ അറിയിച്ചു.

Comments