തിരുവനന്തപുരം: ചെലവ് കുറച്ച് ചെറിയ ട്രിപ്പുകൾ പോകാൻ ഇനി നല്ലത് കെഎസ്ആർടിസി ബസ്സുകൾ.കല്യാണം,തീർത്ഥാടനം തുടങ്ങിയ സ്വകാര്യ സര്‍വീസുകൾ ഇനി ആനവണ്ടിയുടെ ചാർട്ടേഡ് ട്രിപ്പുകളാക്കി മാറ്റാം. ആകര്‍ഷികമായ തരത്തിൽ നിരക്ക് കുത്തനെ കുറച്ച് കെഎസ്ആര്‍ടിസി ട്രിപ്പുകൾ ജനകീയമാക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കുറഞ്ഞ ചെലവില്‍ വന്‍ വരുമാനവും യാത്രക്കാർക്ക് ചെലവ് കുറഞ്ഞ യാത്രയുമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിക്കുക. സ്‌പെയര്‍ ബസുകൾ കൂടുതല്‍ ഉപയോഗപ്പെടുത്തിയാണ് ചാര്‍ട്ടേഡ് സര്‍വീസുകൾ വിപുലമാക്കിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ തന്നെ ചാർട്ടേഡ് വിനോദയാത്രകൾക്ക് പുറമെയാണ് ഇത്തരം വാടക സർവീസുകൾ. വിനോദയാത്രകൾ, കല്യാണം, തീർത്ഥയാത്ര, സ്റ്റഡി ടൂർ, സമ്മളനയാത്രകൾ എന്നിവയ്ക്കെല്ലാം ഇനി കെഎസ്ആർടിസിയെ നിരക്ക് കുറവിൽ ആശ്രയിക്കാം.
പാക്കേജ് നിരക്കുകൾ ചുവടെ:-
എ സ്ലാബ് (40 കിലോമീറ്റർ + നാല് മണിക്കൂർ)
---***---
# മിനി ബസ് - 3500 രൂപ
# ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 3600 രൂപ
# ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 3700 രൂപ
# സൂപ്പര്‍ ഫാസ്റ്റ് - 3800 രൂപ
# സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 3900 രൂപ
# വോള്‍വോ ലോ ഫ്‌ളോര്‍ എസി - 4300 രൂപ
# വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - 5300 രൂപ
ബി സ്ലാബ് (100 കിലോമീറ്റർ+ 8 മണിക്കൂർ)
---***---
# മിനി ബസ് - 5900 രൂപ
# ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 6000 രൂപ
# ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 6100 രൂപ
# സൂപ്പര്‍ ഫാസ്റ്റ് - 6200 രൂപ
# സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 6300 രൂപ
# വോള്‍വോ ലോ ഫ്‌ളോര്‍ എസി - 7900 രൂപ
# വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - 8900 രൂപ
സി സ്ലാബ് (150 കിലോമീറ്റർ+ 12 മണിക്കൂർ)
---***---
# മിനി ബസ് - 8400 രൂപ
# ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 8500 രൂപ
# ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 8600 രൂപ
# സൂപ്പര്‍ ഫാസ്റ്റ് - 8700 രൂപ
# സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 8800 രൂപ
# വോള്‍വോ ലോ ഫ്‌ളോര്‍ എസി - 11400 രൂപ
# വോള്‍വോ മള്‍ട്ടി ആക്സിൽ, സ്‌കാനിയ മള്‍ട്ടി ആക്സിൽ - 12400 രൂപ
ഡി സ്ലാബ് (200 കിലോമീറ്റർ 16 മണിക്കൂർ)
---***---
# മിനി ബസ് - 10900 രൂപ
#ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍,
വേണാട് - 11000 രൂപ
# ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എ.സി - 11100 രൂപ
# സൂപ്പര്‍ ഫാസ്റ്റ് - 11200 രൂപ
# സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 11300 രൂപ
# വോള്‍വോ ലോ ഫ്‌ളോര്‍ എ.സി - 15000 രൂപ
# വോള്‍വോ മള്‍ട്ടി ആക്സിൽ, സ്‌കാനിയ മള്‍ട്ടി ആക്സിൽ - 16000 രൂപ
ബസ് വാടകയ്‌ക്കെടുത്ത് കിലോമീറ്ററോ സമയ പരിധിയോ പൂര്‍ത്തിയാൽ അതിനുശേഷം വരുന്ന കിലോമീറ്ററുകൾക്ക് അനുസൃതമായി ചുവടെ ചേർക്കുന്ന വിധം അധികചാർജ്ജ് നൽകിയാൽ മതി.
മിനി ബസ്, ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട്, ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി - 70 രൂപ വീതവും. സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - കിലോമീറ്ററിന് 80 രൂപ വീതവുമായിരിക്കും ഈടാക്കുക.
വോള്‍വോ ലോ ഫ്‌ളോര്‍ എസി - കിലോമീറ്ററിന് 100 രൂപ വീതവും വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - കിലോമീറ്ററിന് 120 രൂപ വീതവും ഈടാക്കും. എല്ലാ നിരക്കുകള്‍ക്കും 5 ശതമാനം ജി എസ് ടി ബാധകമാണ്.
നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാം.
Comments
Post a Comment