കൊച്ചി: വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ
അറസ്റ്റിലായി. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും. കേസിൽ ചോദ്യം ചെയ്യലിനായി വേടൻ രണ്ടു ദിവസമായി പോലിസിന് മുന്നിൽ ഹാജരായിരുന്നു. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് വേടനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തിനിടെ അഞ്ചുതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവഡോക്ടറുടെ ആരോപണം.
2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ പീഡിപ്പിച്ചെന്നാണ് പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നെന്നും പരാതിയിൽ പറയുന്നു.പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ വാങ്ങിച്ചതായാണ് പരാതി. താനും പരാതിക്കാരിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെ പലയിടങ്ങളിലായി ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും വേടൻ മൊഴി നൽകി. എറണാകുളം സെന്‍ട്രല്‍ പോലിസ് എടുത്ത മറ്റൊരു കേസിലും വേടന് പ്രതിയാണെങ്കിലും ഈ കേസിലെ പരാതിക്കാരി ഇതുവരെ മൊഴി നൽകിയിട്ടില്ല. മുൻകൂർജാമ്യം ലഭച്ചിട്ടുള്ളതിനാൽ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉടൻ വൈദ്യപരിശോധന നടത്തി ജാമ്യത്തിൽ വിട്ടയക്കും.

Comments
Post a Comment