സഹപാഠിയോട് ഇപ്പോഴും പ്രണയമാണെന്ന് പെൺകുട്ടി,എന്നാൽ പോക്സോ പീഡന കേസ് ഒഴിവാക്കുന്നുവെന്ന് ഹൈക്കോടതി


കൊച്ചി
: സഹപാഠിയോട് ഇപ്പോഴും പ്രണയമാണെന്ന് പെൺകുട്ടി,എന്നാൽ പോക്സോ പീഡന കേസ് ഒഴിവാക്കുന്നുവെന്ന് ഹൈക്കോടതി. സ്കൂൾ പഠനകാലം മുതലുള്ള ​​ കാമുകനെ കൈയൊഴിയാതെ പ്രണയിനിയായ പെൺ​കുട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് കോടതിയുടെ വിചിത്രവിധി. ആൺകു​ട്ടിയുമൊത്ത് പ്രണയം തുടരാനാണ് ആഗ്രഹമെന്ന് കൗമാരക്കാരി നൽകിയ സത്യവാങ്മൂലത്തി പറയുന്നു. ഇതോടെയാണ് പോക്സോ കേസ് കോടതി റദ്ദാക്കിയത്.  കൗമാരക്കാരനെതിരെ ചിറയിൻകീഴ് പോലിസെടുത്ത പോക്സോ കേസ് വിസ്താരത്തിനിടയിലാണ് പ്രണയബന്ധം തുടരാനുള്ള ആഗ്രഹം പെൺകുട്ടി അറിയിച്ചത്. ഇരുവരുമൊത്തുളള യാത്രകളിലും സുഹൃത്തുക്കളുടെ വീടുകളിലുംവെച്ച് പലതവണ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു രക്ഷിതാക്കൾ കേസ് കൊടുത്തിരുന്നത്.

തിരുവനന്തപുരം പോക്സോ കോടതിയുടെ കീഴിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പതിനെട്ടുകാരനായ കൗമാരക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
2023 ൽ കേസെടുക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും ആരോപിച്ചായിരുന്നു പോക്സ് പ്രകാരം കേസെടുത്തത്. അന്നത്തെ കൗമാരചാപല്യങ്ങളാണ് ക്രിമിനൽ കേസായതെന്നും കോടതി വിലയിരുത്തി.
 കേസെടുക്കുമ്പോൾ പെൺകുട്ടിക്ക് പതിനെട്ട് വയസ്സായിരുന്നില്ല. അതിനാൽ ഉഭയസമ്മതപ്രകാരമുളള ശാരീരിക ബന്ധമെന്ന വാദം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.എന്നാൽ, കുട്ടിക്കാലം മുതലേ ഒരുമിച്ച് പഠിച്ചു വളർന്നതിനാലും ഇപ്പോഴും പ്രണയിക്കുന്നതിനാലും ​പോക്സോ കേസ് കൗമാരക്കാരന്റെ ഭാവി തകർക്കുമെന്നാണ് കോടതികണ്ടെത്തൽ. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇപ്പോൾ പരാതി​യില്ലാത്തതിനാലും ഭാവിയിൽ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള സാധ്യതയുള്ളതിനാലുമാണ് കേസ് റദ്ദാക്കുന്നതെന്നും ഉത്തരവിൽ ജസ്റ്റിസ് ജി ഗിരീഷ് അഭിപ്രായപ്പെട്ടു.

Comments