എസ്വാറ്റിനി രാജാവും 15 ഭാര്യമാരും: സോഷ്യൽ മീഡിയയിൽ വൈറലായ നാടിന്റെ അവസ്ഥ അറിയണോ?!


അബൂദബി
: 15 ഭാര്യമാരെയും കൂട്ടി അർദ്ധ നഗ്നനായി  സ്വകാര്യ ജെറ്റിൽ അബൂദബിയിൽ പറന്നിറങ്ങിയ എസ്വറ്റിനിയിലെ രാജാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
പ്രായപൂർത്തിയായവരിൽ ഇരുപത്തിയെട്ട് ശതമാനം പേരും എച്ച്ഐവി പോസിറ്റീവ് ആയവരും, വലിയൊരു വിഭാഗം എയ്ഡ്സ് ബാധിതരുമായ ഒരു ആഫ്രിക്കൻ രാജ്യമാണ് എസ്വാറ്റിനി എന്ന് എത്രപേർക്കറിയാം. വെറുതേയല്ല എയ്ഡ്സും ക്ഷയരോഗവും ഈ നാടിനെ പ്രയാസപ്പെടുത്തുന്നത് എന്ന് തോന്നുന്നു ണ്ടോ?  85 ശതമാനം ക്രിസ്തീയ വിശ്വാസികളുള്ള യുഎസിന്റെ വ്യാപാര ബന്ധുകൂടിയാണ് ഈ രാജ്യം. 2018 ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിൽ 12-ാം സ്ഥാനത്താണ് ഈ രാജ്യം. 58 വയസ്സാണ് ഇവിടുത്തെ ശരാശരി ആയുർദൈർഘ്യം.
മുമ്പ്  സ്വാസിലാൻഡ്  എന്ന് അറിയപ്പെട്ടിരുന്ന എസ്വാറ്റിനി, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ്. കരയാൽ ചുറ്റപ്പെട്ട രാജ്യമാണിത്. മൂന്ന് വശങ്ങളിൽ ദക്ഷിണാഫ്രിക്കയും  വടക്കുകിഴക്ക് മൊസാംബിക്കുമായി അതിർത്തി പങ്കിടുന്ന രാജ്യം. വടക്ക് നിന്ന് തെക്ക് 200 കിലോമീറ്ററും കിഴക്ക് നിന്ന് പടിഞ്ഞാറ് 130 കിലോമീറ്ററും മാത്രമേ ദൂരമുള്ളൂ. എന്നാലും രണ്ട് തലസ്ഥാനങ്ങൾ ഒക്കെയുണ്ട്. എക്സിക്യൂട്ടീവ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും എംബബാനെ ആണ്. എന്നാൽ നിയമനിർമ്മാണത്തിന്റെ തലസ്ഥാനം ലോബാംബയാണ്.
 15 ഭാര്യമാരെയും 30 മക്കളെയും 100 പരിചാരകരെയും കൊണ്ട്  സ്വകാര്യ ജെറ്റിൽ അബൂദബിയിൽ
 പറന്നിറങ്ങിയ എസ്വറ്റിനിയിലെ രാജാവിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പോലെയാണ് വാർത്ത നിറയുന്നത്. എന്നാൽ മൂന്നുവർഷം മുമ്പ് നടന്ന സംഭവമാണിത്. തായ് വാനിലേക്കുള്ള യാത്രാമധ്യേ  യുഎഇയിലെത്തിയ അദ്ദേഹത്തിന് ഔദ്യോഗികമായിതന്നെ രാജകീയ സ്വീകരണമാണ് നൽകിയത്.2022 ഒക്ടോബർ 17 ന് നടന്ന സന്ദർശനമാണിത്. തായ്‌വാൻ ഭരണാധികാരിയുടെ സ്ഥാനാരോഹണം ചടങ്ങിൽ പങ്കെടുക്കാനായിരുന്ന പരമ്പരാഗത ഗോത്രവേഷംധരിച്ച് എംസ്വാതി മൂന്നാമൻ പുറപ്പെട്ടത്. 1986 മുതൽ എസ്വാറ്റിനിയുടെ രാജാവാണ് ഇദ്ദേഹം. 18ആം വയസിൽ അധികാരത്തിലെത്തിയ എംസ്വാതി മൂന്നാമന് 16 ഭാര്യമാർ ഒരേസമയത്ത് നിലവിലുണ്ട് എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഓരോവർഷവും നടക്കുന്ന ആഘോഷ ചടങ്ങിൽ വച്ച് ഒരാളെ രാജാവിന് വേളികഴിക്കാമത്രേ. പൂർണ്ണ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും ജനാധിപത്യം നിലവിലില്ല.

Comments