നിങ്ങൾക്ക് വോട്ടുണ്ടോ? 2002 ലെ വോട്ടർ പട്ടിക പരിശോധിച്ച് ഉറപ്പ് വരുത്തുക- ലിങ്ക് ചുവടെ

നിങ്ങൾക്ക് വോട്ടുണ്ടോ? 2002 ലെ വോട്ടർ പട്ടിക പരിശോധിച്ച് ഉറപ്പ് വരുത്തുക. താഴെ കാണുന്ന സംസ്ഥാന സർക്കാരിന്റെ എലക്ട്രൽ റോൾ അറ്റാച്ച് ചെയ്ത ലിങ്ക് ഓപ്പൺ ചെയ്ത് ജില്ല, നിയോജക മണ്ഡലം എന്നിവ ടൈപ്പ് ചെയ്യുക. അപ്പോൾ സ്ക്രീനിൽ കാണുന്ന പോളിങ് ബൂത്തുകളുടെ ലിസ്റ്റ് പരിശോധിക്കുക. 2002ൽ നിങ്ങൾ താമസിച്ചിരുന്ന സ്ഥലത്തെ ബൂത്തിന്റെ പേര് നോക്കി ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക. ശേഷം പേര് ഉണ്ടോ എന്ന് ഉറപ്പ് വരുത്താം. ഇപ്പോൾ 40 വയസിന് മുകളിൽ പ്രായമുള്ളവർ മാത്രം പരിശോധിച്ചാൽ മതി. 40 വയസിന് താഴെയുള്ള ആരും നിലവിലെ ഈ വോട്ടർ പട്ടികയിൽ ഉണ്ടായിരിക്കില്ല. 

 ഈ നവംബർ നാലാം തിയതി മുതൽ ഡിസംബർ നാലാം തിയതി വരേ വീട്ടിൽ എത്തുന്ന എന്യൂമറേറ്റർമാരുടെ കൈവശമുള അപേക്ഷ ഫോമിലാണ് വോട്ട് ചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ജനുവരി എട്ട് വരേ അപ്പീൽ നൽകാനുള്ള സമയമാണ്. ജനുവരി 31 വരേ പരാതികളിൽ ഹിയറിംങ് നടക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങും. നിലവിലെ വോട്ടർ പട്ടികയിൽ പേര് ഉള്ളവരും പുതുതായി അപേക്ഷ സമർപ്പിക്കൽ നിർബന്ധമാണ്. 2002ലെ വോട്ടർ പട്ടികയിൽ പേര് ഉള്ളവരും തങ്ങളുടെ രക്ഷിതാക്കളുടെ പേര് ഉള്ളവരും പൗരത്വം തെളിയിക്കാൻ പ്രത്യേകമായി രേഖ സമർപ്പിക്കേണ്ടതില്ല. വോട്ടർ പട്ടികയിലെ ക്രമനമ്പർ, തിരിച്ചറിയൽ നമ്പർ എന്നിവ അപേക്ഷയിൽ ചേർത്താൽ മതിയാകും. എന്നാൽ 2002ലെ വോട്ടർ പട്ടികയിൽ പേരോ തങ്ങളുടെ രക്ഷിതാക്കളുടെ പേരോ ഇല്ലാത്തവർ ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നാണ് സമർപ്പിക്കേണ്ടത്. മൂന്ന് കാറ്റഗറികളിലായാണ് അപേക്ഷകൾ സ്വീകരിക്കുക.

ഇതിൽ 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയോടൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

എന്നാൽ 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയോടൊപ്പം മാതാപിതാക്കളിൽ ഒരാളുടെയെങ്കിലും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും കൂടി സമർപ്പിക്കണം.

 2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയോടൊപ്പം മാതാപിതാക്കളിൽ ഇരുവരുടെയും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. 

2004 ഡിസംബർ രണ്ടിനു ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ രക്ഷിതാക്കൾ ഇന്ത്യൻ പൗരന്മാരല്ലെങ്കിൽ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

2002 രണ്ടിലെ വോട്ടർ പട്ടികയുടെ ലിങ്ക് ചുവടെ.പരിശോധിക്കാം. വോട്ട് പൗരന്റെ അവകാശമാണ്.പാഴാക്കരുത്.


https://www.ceo.kerala.gov.in/electoral-roll-sir-2002


Comments