അറബ്,ആര്യ,പാശ്ചാത്യ വത്ക്കരണം ആവശ്യമില്ല; നമുക്ക് വേണ്ടത് ഇന്ത്യാവത്കരണം: ഡോ പി എ ഫസൽ ഗഫൂർ

'ഒരുകാലത്ത് മുലമറക്കാനായിരുന്നു സമരം.ഇപ്പോൾ മുലകാണിക്കാനാണ് സമരം': പ്രസ്താവന വിവാദമാക്കി മാധ്യമങ്ങൾ


എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ്,  എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ സംഘടിപ്പിച്ച ടീച്ചേഴ്സ് സംഗമം ഡോ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ
: ടെക്സ്റ്റ് ബുക്കുകളിൽ ആര്യവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്
അറബ് ആര്യ പാശ്ചാത്യവൽക്കരണം ആവശ്യമില്ല, നമുക്ക് വേണ്ടത് ഇന്ത്യാവത്കരണമാണെന്ന് ഡോക്ടർ പി എ ഫസൽ ഗഫൂർ. ഒരുകാലത്ത് മുലമറക്കാനായിരുന്നു സമരം ചെയ്തിരുന്നത്. എന്നാൽ ചിലരിപ്പോൾ മുലകാണിക്കാനാണ് സമരം ചെയ്യുന്നത്. അദേഹം പറഞ്ഞു.എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ്,  എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ സംഘടിപ്പിച്ച ടീച്ചേഴ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാള ഭാഷയ്ക്കാണ് നമ്മൾ എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. ഉപരിപഠനത്തിനും മറ്റുമായി മറ്റു ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. ഉപരി പഠന സീറ്റുകൾ ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുമ്പോൾ ഉപരി പഠനത്തിനായി നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോകുന്നുണ്ട്, അതിന്റെ പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട്. അത് നമ്മൾ നിരുത്സാഹപ്പെടുത്തണം.

വിദ്യാലയങ്ങളോട് അനുബന്ധമായി നടത്തുന്ന ക്യാമ്പുകൾ പലതും കൂത്തരങ്ങുകളായി മാറുന്ന സമയത്ത് ഇങ്ങനെയുള്ള ക്യാമ്പുകളിൽ ഡി ജെ പോലുള്ള പരിപാടികൾ ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ഏടുകൾ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭാഷകളുടെ മാതാവ് ദ്രാവിഡതമിഴ് ഭാഷയാണ്. ചരിത്രപരമായി നോക്കുകയാണെങ്കിൽ മിത്തുകൾക്ക് പ്രാധാന്യമില്ലെങ്കിലും സഹോദര്യം നിലനിർത്താൻ അവ നല്ലതാണ്.ഡോ. ഫസൽ ഗഫൂർ പറഞ്ഞു.
എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻ ഡോ കെ പി അബൂബക്കർ അധ്യ ക്ഷത വഹിച്ചു.
10, 15, 20, 25, 30, വർഷം തുടർച്ചയായി എം ഇ എസിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
എംഇഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി ഹാജി എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കെ എം ഡി  മുഹമ്മദ്,
സലാം പി ലില്ലിസ്,ആശംസയർപ്പിച്ചു.
എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ വി ൻ ബാലകൃഷ്ണൻ റിപ്പോർട്ട് വായിച്ചു.
തീരുർ സ്കൂൾ ചെയർമാൻ അഡ്വ: ഹുസൈൻ കോയ തങ്ങൾ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ നന്ദിയും അറിയിച്ചു.എ മൊയ്തീൻകുട്ടി,
എം പി സി  നാസർ, പി കെ  അബ്ദുൽ ലത്തീഫ്,  ഡോ. അബ്ദുൽ ഗഫൂർ, ഷാജി കെ കെ, ഡോ. മുജീബ് റഹ്മാൻ, എ എം പി ഹംസ, നാസർ പാലങ്ങാട്, ഹാഷിം കടാക്കലകം, പി പി മൊയ്തീൻ, കെ. മൊയ്തീൻകുട്ടി, പി സുലൈമാൻ, എ സി അബ്ദുൽ അസീസ്, ടി കെ സുബൈർ ഉപഹാരങ്ങൾ വിതരണം ചെയ്തു. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര,വൈസ് ചെയർമാൻ പി എ
റഷീദ്,ജോയിന്റ് സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ പങ്കെടുത്തു.

Comments