എഎഫ്ഡിഎം സുപ്പർ ലീഗിന് തുടക്കമായി

എ.എഫ്.ഡി.എം സുപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ നിന്നും

മലപ്പുറം
: ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നാൽപതോളം അക്കാദമികൾ 14 മുതൽ 21 വയസ്സ് വരെയുള്ള കുട്ടികൾക്കായി 4 കാറ്റഗറിയിൽ 2 സോണുകളിലായി നടത്തപ്പെടുന്ന എഎഫ്സിഎം  സൂപ്പർ ലീഗിന് തുടക്കമായി. കോട്ടപ്പടി ഗ്രൗണ്ടിൽ ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മുക്താർ വണ്ടൂർ അധ്യക്ഷത വഹിച്ചു.  എഎഫ്ഡി lഎമ്മിന്റെ ഈ വർഷത്തെ ഒഫീഷ്യൽ പാർട്ണർ മൗലാന ഹോസ്പിറ്റലിന്റെ മാർക്കറ്റിംഗ് ഓഫീസർ ജയപ്രകാശ് മുഖ്യാഥിതിയായി.
      നാല്പത് അക്കാദമികളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ വിളമ്പര ജാഥ നടന്നു.  ഉദ്ഘാടന മത്സരത്തിൽ ഇ.എസ്.എ   എടക്കര  എതിരില്ലാത്ത 3 ഗോളുകൾക്ക് ആർ.എഫ്.എ മമ്പാടിനെ പരാജയപ്പെടുത്തി സൂപ്പർ ലീഗിലെ ആദ്യ വിജയികളായി.
     സെക്രട്ടറി റഷീദ് കൊണ്ടോട്ടി, സൂപ്പർ ലീഗ് ചെയർമാൻ അബ്ദുള്ള അകമ്പാടം, ജാഫർ, റഷീദ് എടരിക്കോട്, നജീബ്, മാജിദ്, ജവാദ്, ഷമീർ ബാബു, ഖാലിക്,ഫൈസൽ മാഷ് പങ്കെടുത്തു.
     


Comments