പത്തനംതിട്ട: മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ് ആചാര പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം. കറുപ്പ് സാരിരയും ബ്ളൗസുമണിഞ്ഞെത്തിയ അവർ, പമ്പ സ്നാനത്തിന്റെ പ്രതീകമായി ത്രിവേണിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കാൽ നനച്ചു. അതിനു ശേഷം പമ്പ ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറച്ചു.
 ക്ഷേത്രത്തിന് പിന്നിലുള്ള കെട്ടുനിറ മണ്ഡപത്ത്തൽവച്ചാണ് ഇരുമുടിക്കെട്ട് നിറച്ചത്.  തുടർന്ന് ശരണം വിളിയോടെ രാഷ്ട്രപതിയുടെ ശിരസ്സിലേക്ക് പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഇരുമുടിക്കെട്ട് വച്ചു. നാലുപേർക്കായിരുന്നു കെട്ട് നിറച്ചത്. തുടർന്ന് രാഷ്ട്രപതിയും സംഘവും ക്ഷേത്രത്തിൽ പ്രദക്ഷിണവും നടത്തി. ക്ഷേത്രത്തിൽനിന്ന്ന് പ്രസാദം സ്വീകരിച്ചു.
 ഇരുമുടിക്കെട്ട് തലയിൽവച്ച് പതിനെട്ടാംപടി കയറി. മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം, സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭക്തർക്ക് പ്രവേശമില്ലാതിരുന്നതിനാൽ പ്രയാസങ്ങൾ നേരിട്ടില്ല.
 ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ ചേർന്ന് സോപാനതത്ത് സ്വീകരിച്ചു. സന്നിധാനത്ത് തൊഴുത രാഷ്ട്രപതി അരമണിക്കൂറോളം ഉപക്ഷേത്രങ്ങളിലുമെത്തി. തിരുമുറ്റത്തെ വാവര് നടയിലെത്തിയപ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അയ്യപ്പന്റെയും വാവരുടെയും സുഹൃദ്ബനന്ധം വിശദീകരിച്ചു.
പമ്പയിലെ ദേവസ്വം പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തിൽ തങ്ങിയ രാഷ്ട്രപതി, പ്രത്യേകമായി കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. തുടർന്ന് 2.15ഓടെ അവിടെ നിന്നും മടങ്ങി. കഴിഞ്ഞ മേമേയ് മാസത്തിൽ ശബരിമലയിലെത്താൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാക് സംഘർഷ സാധ്യതയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

Comments
Post a Comment