അതി തീവ്രമഴയ്ക്ക് കാരണം പെറു തീരത്തെ ലാനിന പ്രതിഭാസം: ലാനിന, എൽനിനോ പ്രതിഭാസങ്ങളെ അറിയാം


തിരുവനന്തപുരം
: കേരളത്തിലെ മലയോര മേഖയിൽ അടുത്ത രണ്ടു ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന അതി തീവ്രമഴയ്ക്ക് കാരണം പെറു തീരത്തെ 'ലാനിന' പ്രതിഭാസം. ലാറ്റിനമേരിക്കയിലെ പെറു തീരത്തിനടുത്ത് പെസഫിക് മഹാസമുദ്രത്തിൽ  ജലത്തിലുണ്ടാകുന്ന അതിശൈത്യമാണ് 'ലാനിന' പ്രതിഭാസം എന്ന് അറിയപ്പെടുന്നത്. ഭൂമധ്യരേഖാ പ്രദേശമായ ഇവിടെ രൂപപ്പെടാറുള്ള ഉഷ്ണതരംഗമായ 'എൽനിനോ' പ്രതിഭാസത്തിന്റെ നേർ വിപരീത പ്രതിഭാസമാണ് ലാനിന. പാലക്കാട് വിടവിലൂടെ കാര്യത്തിലേക്ക് പ്രവേശിക്കുന്ന കാറ്റും മഴമേഘങ്ങളും കേരളത്തിൽ വ്യാപകമായി മഴ പെയ്യാനിടയാക്കും. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് മലയോരമേഖലയിൽ അതിവീവ്രമഴയായിരിക്കും. മിന്നൽ പ്രളയം, ശക്തമായ ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.


ന്യൂനമർദ്ദം കരയിൽ നിന്ന് 400 കിലോമീറ്റർ അകലെ


ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറായി കരയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ രൂപപ്പെട്ട ന്യൂനമർദ്ദം മൂലമാണ് നാളെ കേരളത്തിൽ അതിതീവ്രമഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.
ഇതേതുടർന്ന് രൂപപ്പെട്ട ചക്രവാതചുഴി  ശരാശരി സമുദ്രനിരപ്പിന് മുകളിൽ 7.6 കിലോമീറ്റർ വരെ വ്യാപിച്ചിട്ടുണ്ട്. ഈ പ്രതിഭാസമാണ് കേരളത്തിൽ അതിതീവ്ര മഴയ്ക്ക് കാരണമാവുക.
 ഒക്ടോബർ 22 ന് ഉച്ചകഴിഞ്ഞ് വടക്കുപടിഞ്ഞാറോട്ട് നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാടിനും ദക്ഷിണ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമെത്തുന്ന കാറ്റ് ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  അതിനുശേഷം, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് കടക്കും. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ കൂടുതൽ തീവ്രത കൈവരിക്കാനും സാധ്യതയുണ്ട്.
  തെക്കൻ ആൻഡമാൻ കടലിലും സമീപങാങളിലും ചുഴലിക്കാറ്റ് രൂപം കൊള്ളുകയും ശരാശരി സമുദ്രനിരപ്പിന് മുകളിൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിക്കുകയും ചെയ്തേക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാകലക്ടർ ബുധനാഴ്ച അവധി നൽകിയിട്ടുണ്ട്.

Comments