![]()  | 
| കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. | 
പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം അവസാനിപ്പിക്കണം. പെന്‍ഷന്‍ തുക കാലനുസൃതമായി വര്‍ധിപ്പിക്കണം, മാധ്യമ പ്രവര്‍ത്തകര്‍ക്കു ശമ്പളം യഥാസമയം നല്‍കാന്‍ മാനേജ്മന്റ് തെയ്യാറകണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
മലപ്പുറം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍ഹാളില്‍ നടന്ന സമ്മേളനം കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ വി.അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.പി.നിസാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഗീതു തമ്പി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പ്രജോഷ്‌കുമാര്‍, സമീര്‍ കല്ലായി, വൈസ് പ്രസിഡന്റ് വി.എം.സുബൈര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി.റഷാദ്, വിമല്‍ കോട്ടയ്ക്കല്‍, ഷംസുദ്ദീന്‍ മുബാറക്, പ്രശാന്ത് നിലമ്പൂര്‍, ഷഹബാസ് വെളളില, എ.കെ. ഹാരിസ്, അഷ്‌കറലി കരിമ്പ, വി.ശാന്തകുമാര്‍, ഫഹ്മി റഹ്മാനി, അരുണ്‍ അമര്‍നാഥ്, രാജു പാവറട്ടി പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ് നന്ദി പറഞ്ഞു.

Comments
Post a Comment