അന്യാധീനപ്പെട്ട വഖഫ് സ്വത്തുകൾ തിരിച്ചു പിടിക്കാന്‍ കൂട്ടായ ശ്രമം വേണം: പുരാതന മുസ്ലിം കുടുംബ സംഗമം


കോട്ടക്കല്‍
:  സംസ്ഥാനത്തെ പുരാതന മുസ്ലിം കുടുംബങ്ങള്‍ ദൈവപ്രീതിക്കായി സമര്‍പ്പിച്ച ലക്ഷക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമികള്‍ അന്യാധീനപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തതായി കോട്ടക്കലില്‍ ചേര്‍ന്ന പുരാതന മുസ്ലിം കുടുംബ സംഗമം അഭിപ്രായപ്പെട്ടു. ഇവതിരിച്ചു പിടിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്. ഈ വഖഫ് സ്വത്തുകളിലെ ആദായങ്ങള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ശരി തെറ്റുകള്‍ നോക്കാതെ നടപ്പാക്കിയ ഭൂ നിയമവും വഖഫ് സ്വത്തുക്കളുടെ നഷ്ടപ്പെടലുകള്‍ക്ക് കാരണമായിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ ഇപ്പോള്‍ ബാക്കിയുള്ള വഖഫ് ഭൂമി കൂടി ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി സ്വത്തുക്കള്‍ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങള്‍ കൂട്ടായിമകള്‍ രൂപീകരിച്ച ശക്തമായി പ്രതികരിക്കണം എന്നും സംഗമം അഭിപ്രായപ്പെട്ടു.    സംഗമം കണ്ണൂര്‍ അറക്കല്‍ ആദി രാജാ മുഹമ്മദ് റഫി ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍ അഹമ്മദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൊയപ്പത്തൊടി, ഇസ്മായില്‍ സലീം എന്ന ബച്ചന്‍, ദിലീപ് കൊളക്കാട്ടില്‍, എം. കെ. ബാവ, കെ. പി. ഒ. റഹ്മത്തുല്ല, പ്രൊഫ. വി.പി.ബാബു, മന്‍സൂര്‍ മൂപ്പന്‍, യൂസഫലി പാണ്ടിക്കാട്, വി.പി .സാബിര്‍, ഡോ. അയ്യൂബ് കേയി, അഡ്വ. നജ്മല്‍ ബാബു  സംസാരിച്ചു.

Comments