തെഹ്റാൻ: ആയത്തുല്ല അലി ഖാംനഇയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങ് ഇറാനിൽ ആരംഭിച്ചു. ജൂലൈ 3 മുതൽ ജൂലൈ 9, വരെ ഏഴ് ദിവസം നീണ്ടുനിൽക്കുന്നതാണ് അന്ത്യോപചാരം. 2026 ഫെബ്രുവരി 28 ന് അമേരിക്കൻ- ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. യുദ്ധം രൂക്ഷമായതിനാൽ നാല് മാസത്തിനു ശേഷമാണ് ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ നടത്തുന്നത്. താൽകാലിക വെടിനിർത്തൽ നിലവിലുള്ളതിനാലാണ് 106 ദിവസങ്ങൾക്ക് നാശം രാജ്യം തങ്ങളുടെ പരമോന്നത ആത്മീയ നേതാവിന് വിടനൽകുന്ന ചടങ്ങുകൾ പ്രഖ്യാപിച്ചത്.
ഇറാനിലെയും ഇറാഖിലെയും കർബല ഉൾപെടേയുള്ള വിവിധ നഗരങ്ങളിൽ വിലാപയാത്രകൾ നടത്തിയ ശേഷമായിരിക്കും ഖബറടക്കം.
ജൂലൈ മൂന്നിന് വെള്ളിയാഴ്ച ടെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിലേക്ക് മയ്യിത്ത് ഔദ്യോഗിക ചടങ്ങുകൾക്കായി എത്തിച്ചു. 90 രാജ്യങ്ങളിലെ പ്രതിനിധികളും മത,രാഷ്ട്രീയ, സാമൂഹിക പ്രമുഖരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ജൂലൈ 4,5, ശനി, ഞായർ ദിവസങ്ങളിൽ ടെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിൽ പൊതു ദർശനം നടക്കും. ഖാംനഇയുടെയും കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും പൊതുദർശനത്തിലുണ്ടാകും.
ജൂലൈ 6 തിങ്കളാഴ്ച ഇമാം ഹുസൈൻ സ്‌ക്വയർ മുതൽ ആസാദി സ്‌ക്വയർ വരെ 10 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ടെഹ്‌റാനിലെ തെരുവുകളിലൂടെ വിലാപയാത്ര നടക്കും. അന്ന് ടെഹ്‌റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിരിക്കും.ചടങ്ങുകൾ തടസ്സപ്പെട്ടുത്താൻ ശ്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 7 ന് പ്രധാന നഗരമായ ഖുമിലെത്തിക്കും.
എട്ടാം തിയതി ഇറാഖിലേക്ക് കൊണ്ട് പോകും. നജാഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി മയ്യത്ത് സ്വീകരിക്കും, തുടർന്ന് ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും വിലാപയാത്രകൾ നടക്കും.
ജൂലൈ 9 വ്യാഴാഴ്ച ഇറാനിലേക്ക് തന്നെ തിരിച്ചെത്തിക്കും. ഖാംനഇയുടെ ജന്മനാടായ മഷാദിൽ ഇമാം റെസ മസ്ജിദിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഖബറടക്കും.
ഏകദേശം രണ്ട് കോടി ജനങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ലോക ചരിത്രത്തിൽ ഇന്നുവരേ ഇത്രയധികം ആളുകൾ പങ്കെടുത്ത സംസ്കാര ചടങ്ങ് നടന്നിട്ടില്ല.

Comments
Post a Comment