അഫ്ഗാൻ വിമതർ തെഹ്റാനിൽ: ഖാംനഇക്ക് അന്ത്യോപചാരമർപ്പിക്കാൻ സൗദി പ്രതിനിധി സംഘം; ചടങ്ങിൽ മുഴങ്ങിയ ഖുർആൻ വചനം ചർച്ചയായി
തെഹ്റാൻ: ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സൗദി വിദേശകാര്യ സഹമന്ത്രി വലീദ് ബിൻ അബ്ദുൽ കരീം അൽഖർജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ടെഹ്റാനിലെത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിനിടെ ഇരുരാജ്യങ്ങളും ആക്രമണ-പ്രത്യാക്രമണങ്ങൾ നടത്തിയിരുന്നു. ഇറാനെ ആക്രമിക്കാൻ അമേരിക്കാൻ ഫൈറ്റോ വിമാനങ്ങൾ പറന്നുർന്നത് താഇഫ് അടക്കമുള്ള സൗദി എയർബേസുളിൽ നിന്നാണെന്ന് ഇറാനിയൻ ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് സൗദിയിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇതിനു മറുപടിയായി സൗദി വ്യോമാകരമണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.അമേരിക്കൻ പക്ഷത്തു നിലയുറപ്പിച്ചതിന് സൗദി ഇസ്ലാമിക ലോകത്ത് വിമർശിക്കപ്പെടുകയും ചെയ്തു. അമേരിക്കയുമായി യുദ്ധവിരാമത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചതിന് ശേഷം ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം നോർമലൈസ് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് സൗദി സംഘത്തിന്റെ തെഹ്റാൻ സന്ദർശനം വിലയിരുത്തപെടുന്നത്. സംഘം ഖാനഇയുടെ മയ്യത്ത് സന്ദർശിച്ച വേളയിൽ പശ്ചാത്തലത്തിൽ പാരായണം ചെയ്യപ്പെട്ട ഖുർആൻ വചനങ്ങളാണ് ഏറെ ചർച്ചയായിരിക്കുന്നത്.
ആലുഇംറാന്‍ അധ്യായത്തിലെ 13 ആം വചനമായ
"പരസ്പരം ഏറ്റുമുട്ടിയ ആ രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്കു ഗുണപാഠമുണ്ടായിരുന്നു. ഒരുകൂട്ടം അല്ലാഹുവിന്റെ സരണിയില്‍ പൊരുതുകയായിരുന്നു. മറ്റേത് നിഷേധിക്കൂട്ടമായിരുന്നു. നിഷേധിക്കൂട്ടം വിശ്വാസികളുടെ രണ്ടിരട്ടിയുള്ളതായി, നോക്കുന്നവരൊക്കെ കാണുന്നുണ്ടായിരുന്നു. പക്ഷേ, അല്ലാഹു അവന്റെ വിജയവും സഹായവും അവനിച്ഛിക്കുന്നവര്‍ക്കരുളുന്നു (എന്നത്രേ അനന്തരഫലം തെളിയിച്ചത്). ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ പാഠമുണ്ട്." എന്ന ഭാഗമാണ് ഖാരിഅ പാരായണം ചെയ്തത്. തങ്ങളാണ് ദൈവിക സരണിയിൽ പോരാടിയത് എന്ന സൂചന നൽകുകയായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഖാംനഇയുടെ സംസ്കാര ചടങ്ങിലേക്ക് താലിബാൻ ഉദ്യോഗസ്ഥരെയും താലിബാൻ വിരുദ്ധ അഫ്ഗാൻ നേതാക്കളെയും ഒരേ പോലെ ക്ഷണിച്ചത് ഇറാന്റെ ഇരട്ടത്താപ്പാണെന്ന് സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂലികൾ ആരോപിച്ചു.
താലിബാൻ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഘാനി ബരാദറും വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും തെഹ്റാനിലെത്തി ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ നേതാവ് അഹമ്മദ് മസൂദ്, ഇസ്ലാമിക് യൂണിറ്റി പാർട്ടി ഓഫ് അഫ്ഗാനിസ്ഥാന്റെ തലവൻ മുഹമ്മദ് മൊഹാഖിഖ് എന്നിവരും പങ്കെടുത്തു.
മസൂദിനെയും മൊഹാഖിഖിനെയും ക്ഷണിച്ചതിനെ എക്‌സിൽ നിരവധി താലിബാൻ അനുകൂലികൾ വിമർശിച്ചു. ഇറാൻ തീവ്രവാദ ഗ്രൂപ്പായി കണക്കാക്കുന്ന സുന്നി വിമത ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിലെ അംഗങ്ങളെ ക്ഷണിച്ചതിനെതിരെ ഇറാൻ അംബാസഡറെ
കാബൂളിലേക്ക് വിളിച്ചുവരുത്തി പ്രതികരിക്കാൻ താലിബാൻ അനുകൂലികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഫലസ്തീനിലെ ഹമാസ് പ്രതിനിധികൾക്ക് പുറമെ വിവിധ സുന്നി പണ്ഡിതന്മാരും നേതാക്കളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. യമനിലെ ഹൂത്തികൾ, ലബനീസ് ഹിസ്ബുല്ല നേതാക്കൾ, മധ്യേഷ്യൻ രാഷ്ട്ര തലവന്മാരും നേതാക്കളും, റഷ്യൻ മുൻപ്രസിഡന്റ് ദിമിത്രി മെദ് വദോവ്, റഷ്യൻ മുസ്ലിം പ്രതിനിധികൾ, എന്നിവർ കഴിഞ്ഞ ദിവസം തെഹ്റാനിലെത്തി. 90 രാജ്യങ്ങളിലെ പ്രതിനിധികളും വിവിധ സാമൂഹിക മത നേതാക്കളുമെല്ലാം ക്ഷണിക്കപ്പെട്ടവരാണ്. ഇന്ത്യയിൽ നിന്ന് ബിജെപി, കോൺഗ്രസ്, പിഡിപി നേതാക്കളും വിവിധ മത നേതാക്കളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മതനേതാക്കളും ഇന്ത്യയുടെ പ്രതിനിധി സംഘവും കഴിഞ്ഞ ദിവസം തെഹ്റാനിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Comments
Post a Comment