
ചുമതല ഒഴിയുന്നതായി അറിയിച്ച് ഹമാസ് മീഡിയ ഓഫിസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത, ദെയ്ർ അൽ-ബലയിൽ നടത്തിയ വാർത്താ സമ്മേളനം
വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്ന നിരായുധീകരണ നീക്കത്തെ മറികടക്കാൻ ഗസയുടെ ഭരണമുപേക്ഷിച്ച് ഫലസ്തീൻ ഗ്രൂപ്പ് ഹമാസ്.
രണ്ട് പതിറ്റാണ്ടായി ഗസ ഭരിച്ചുകൊണ്ടിരിക്കുന്ന പലസ്തീൻ ചെറുത്തു നിൽപ്പ് ഗ്രൂപ്പായ ഹമാസ് തങ്ങളുടെ നേതൃത്വത്തിലുള്ള ഗസയുടെ ഭരണസമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ പൂർണ്ണമായി തകർന്ന ഗസയോടെ പുനർനിർമ്മാണം ലക്ഷ്യംവെച്ചാണ് ഹമാസിന്റെ നീക്കം. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഉപരോധിക്കപ്പെട്ട സാഹചരത്തിലാണ് പ്രദേശത്ത് സിവിലിയൻ ഭരണം സുഗമമാക്കാനുള്ള സാങ്കേതിക സമിതിക്ക് വഴിമാറിക്കൊടുക്കുന്നത്.
ഗസയിൽ അധിനിവേശം നടത്താനുള്ള എല്ലാ ന്യായീകരണങ്ങളും ഇല്ലാതാക്കാനും ആക്രമണവും വംശഹത്യ യുദ്ധവും തുടരുന്നത് നിർത്താനും മാണ് തങ്ങൾ ഭരണംവിട്ടൊഴിയുന്നത്," ഹമാസ് വക്താവ് ഹസീം ഖാസിം എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ(എൻസിഎജി) യുടെ വേഗത്തിലുള്ള ഇടപെടൽ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കമ്മിറ്റിയുടെ വിജയം ഉറപ്പാക്കുന്നതിന് സർക്കാർ ഉത്തരവാദിത്തങ്ങൾ കമ്മിറ്റിക്ക് കൈമാറാൻ സന്നദ്ധമാണെന്നും ഹമാസ് പറഞ്ഞതായി അൽ റിപ്പോർട്ട് ചെയ്യുന്നു.
2007 മുതൽ നിലനിന്ന ഗസ ഭരണമാണ് ഹമാസ് ഉപേക്ഷിക്കോന്നത്.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള "വെടിനിർത്തൽ" പ്രാബല്യത്തിൽ വന്നതിനുശേഷം, ദൈനംദിന ഭരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ നിരായുധീകരണം എന്ന ആവശ്യം പരിഗണിച്ചിരുന്നില്ല.
ഗസ ഗവൺമെന്റ് അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ, സ്ഥാനം രാജി വെക്കാനും ഗവൺമെന്റിന്റെ അടിയന്തര സമിതി പിരിച്ചുവിടാനും തയ്യാറാണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീനെതിരായ ഇസ്രായേലൽ വംശഹത്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതിയുടെ കീഴിൽ ഗസയുടെ ഭാവി ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന എൻസിഎജിയുടെ വേഗത്തിലുള്ള സ്ഥാനാരോഹണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി ഹമാസ് വക്താവ് പറഞ്ഞു.
ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും, ഗസയിലെ അധികാര ശൂന്യതയ്ക്ക് പരിഹാരമായി സാങ്കേതിക സമിതിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനും വഴിയൊരുക്കുന്നതിനാണ് ഹമാസ് വിട്ടുവീഴ്ച ചെയതതാണെന്ന വിലയിരുത്തലുമുണ്ട്.
ഗാസയിലെ രാഷ്ട്രീയമോ സൈനികമോ ആയ പങ്ക് ഹമാസ് ഉപേക്ഷിക്കുകയാണെന്നല്ല, മറിച്ച് ഗാസയിലെ നേരിട്ടുള്ള സിവിലിയൻ സർക്കാരിൽ നിന്ന് പിന്മാറുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഹമാസിന്റെ പ്രഖ്യാപനത്തെ എൻസിഎജി മേധാവി സ്വാഗതം ചെയ്തിട്ടുണ്ട്.
ആവശ്യമായ വിഭവങ്ങൾ ലഭ്യമായാലുടൻ എൻസിഎജി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പൂർണ്ണമായും തയ്യാറാണെന്ന് കമ്മിറ്റി തലവൻ അലി ഷാത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എൻസിഎജിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് രൂപീകരിച്ച ഗസ സമാധാന ബോർഡിന്റെ മേധാവി നിക്കോളായ് മ്ലാഡെനോവ്,ഹമാസ് തീരുമാനത്തെ സ്വാഗതം ചെയ്തു.
ഉപരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിക്കാത്തതു കാരണം എൻസിഎജി മാസങ്ങളായി ഗസയ്ക്ക് പുറത്താണ് കഴിയുന്നത്.
Comments
Post a Comment