
കൊളറാഡോയിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട പറക്കും തളിക. യുഎസ് യുദ്ധ വകുപ്പ് പുറത്തുവിട്ട ആനിമേറ്റഡ് ചിത്രം.
വാഷിങ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കല്ല എന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും ആത്മീയ ദർശനങ്ങളും ഇപ്പോഴിതാ വീണ്ടും ചർച്ച യാവുകയാണ്. കാലങ്ങളായി പ്രഹേളികയായി തുടരുന്ന പറക്കും തളികകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ യുഎസ് യുദ്ധം വകുപ്പ് പുറത്ത് വിട്ടതാണ് പുതിയ ചർച്ചയ്ക്ക് ഹേതു. കരയിലും കടലിലും ആകാശത്തും പലപ്പോഴായി ശ്രദ്ധയിൽപെട്ട പറക്കും തളികകൾ, തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കൾ, പ്രകാശ ഗോളങ്ങൾ, ചലിക്കുന്ന പേടകങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾ സംബന്ധിച്ച അമേരിക്കൻ യുദ്ധകാര്യ വകുപ്പും നാസയും വിവിധ അന്താരാഷ്ട്ര ഏജൻസികളും ശേഖരിച്ച ഡാറ്റകളാണ് മൂന്ന് ഘട്ടങ്ങളിലായി യുഎസ്, ഡിഒഡബ്യു പുറത്ത് വിട്ടിരിക്കുന്നത്. അന്യഗ്രഹ ജീവികളായും ഭൂമിയെ നിരീക്ഷിക്കാനെത്തിയ സമീപ ഗ്രഹങ്ങളിലെ വാഹനങ്ങളായുമെല്ലാം പറയപെടാറുണ്ടെങ്കിലും ഇവയ്ക്കൊന്നും കൃത്യമായ തെളിവുകൾ ഇതുവരേ ലഭിച്ചിട്ടില്ല. അഭൗമ ജീവികളുടെ ഭൂമിയിലേക്കുള്ള ആഗമനത്തിന്റെ സൂചനയായി പലരും വ്യാഖ്യാനിക്കാറുണ്ടെങ്കിലും അമേരിക്കൻ യുദ്ധ വകുപ്പോ മറ്റ് ഏജൻസികളോ ഇത് സ്ഥിരീകരിക്കാറില്ല. എന്നാൽ വീഡിയോ ദൃശ്യങ്ങൾ ഉൾപെടെയുള്ളവയിൽ തിരിച്ചറിയാത്ത പറക്കും വസ്തുക്കൾ ( യുഎഫ്ഒ) ആകാശത്ത് പ്രത്യക്ഷ പെട്ടുമറയുന്നതും അധിവേഗത്തിൽ നീങ്ങുന്നതും പതിഞ്ഞിട്ടുണ്ട്. മലയാളികൾ ഉൾപെടേയുള്ള വൈമാനികരിൽ പലരും ഇത്തരം മൂവിങ് ഒബ്ജക്റ്റുകളെ ആകാശത്ത് കാണാറുണ്ട്. മിസിലുകളോ, കൃത്രിമ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളോ ആവാം എന്ന നിഗമനത്തിലാണ് മിക്കപ്പോഴും ഇത്തരം കാഴ്ചകളെ പരിഗണിക്കാറ്. എന്ന് ആകാശത്ത് വട്ടം കറങ്ങി മോന്നോട്ടുപോയി ഉടൻ തിരികെ വരുന്ന വിധത്തിലുള്ള പ്രകാശ് ഗോളങ്ങൾ ഭൂമിയിൽ നിർമ്മിക്കപ്പെട്ട എയർക്രാഫ്റ്റുകൾ അല്ലെന്ന് ഉറപ്പാണ്. മിസൈലുകളോ മറ്റോ ആണെങ്കിൽ. നേർരേഖയിലോ ട്രജക്ടറി മോഷനലോ വക്കെയാകും കാണിനാവുക. എന്നാൽ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോൻ (യുഎഫ്പി)കൾ നിയന്ത്രണത്തോടെ പറക്കുന്നതായാണ് കാണപ്പെടാറ്. ദൃശ്യങ്ങളിൽ പതിഞ്ഞ ഇത്തരം പറക്കും തളികകളുടെ വിവരങ്ങളാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപി നിർദേശത്തെ തുടർന്ന് പുറത്ത് വിട്ടിരിക്കുന്നത്.
തിരിച്ചറിയപ്പെടാത്ത അസ്വാഭാവിക പ്രതിഭാസങ്ങളെ (UAP) കുറിച്ചുള്ള യുഎസ് ഗവൺമെന്റ് വിവരങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ തുടർന്ന്, ഫെഡറൽ ഗവൺമെന്റിന്റെ കൈവശമുള്ള പരിഹരിക്കപ്പെടാത്ത UAP-യുമായി ബന്ധപ്പെട്ട രേഖകളും ചരിത്ര രേഖകളും കണ്ടെത്താനും അവലോകനം ചെയ്യാനും തരംതിരിച്ച് കാണിക്കാനും പരസ്യമായി പുറത്തുവിടാനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ (ODNI) ഓഫീസിന്റെ പിന്തുണയോടെ യുദ്ധ വകുപ്പ് (DOW) മേൽനോട്ടം വഹിക്കുകയാണെന്ന് വകുപ്പ് വെബ്സൈറ്റ് പറയുന്നു.
വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും ദശലക്ഷക്കണക്കിന് രേഖകളുടെ അവലോകനവും ആവശ്യമാണ്, അവയിൽ പലതും കടലാസിൽ മാത്രം നിലനിൽക്കുന്നതും പതിറ്റാണ്ടുകളായി നിലനിൽക്കുന്നതുമാണ്. ഈ ദൗത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പുതിയ കണ്ടെത്തുലുകൾ യുദ്ധ വകുപ്പ് പുറത്തിറക്കും. ഏതാനും ആഴ്ചകൾ കൂടുമ്പോൾ ഡാറ്റകൾ പോസ്റ്റ് ചെയ്യും.
പൊതുജനത്തിനും വെബ്സൈറ്റിൽ നിന്ന് ഇവ കാണാം.
ഇവിടെ ആർക്കൈവ് ചെയ്തിരിക്കുന്ന മെറ്റീരിയലുകൾ പരിഹരിക്കപ്പെടാത്ത കേസുകളാണെന്നും നിരീക്ഷിക്കപ്പെട്ട പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സർക്കാരിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ കഴിയില്ല എന്നും യുദ്ധം വകുപ്പ് കുറിക്കുന്നു. മതിയായ ഡാറ്റയുടെ അഭാവം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. സ്വകാര്യ മേഖലയിലെ വിശകലനം, വിവരങ്ങൾ, വൈദഗ്ദ്ധ്യം എന്നിവയുടെ പ്രയോഗത്തെ യുദ്ധ വകുപ്പ് സ്വാഗതം ചെയ്യുന്നുണ്ട്. നിയമപ്രകാരം അനുശാസിക്കുന്നതുപോലെ, പരിഹരിച്ച യുഎപി കേസുകളിൽ ഡിഒഡബ്ല്യു റിപ്പോർട്ടിംഗ് നടത്തുന്നത് തുടരും. ഞങ്ങളുടെ കണ്ടെത്തലുകൾ അമേരിക്കൻ ജനതയുമായി പങ്കിടുമെന്നും വാർഡിപാർട്ട്മെന്റെ വെബ്സൈറ്റിൽ പറയുന്നു.
അവലംബം:https://www.war.gov/ufo/
Comments
Post a Comment